സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്നാണ് ശുപാർശ. സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണ് കേസ് എടുക്കാമെന്ന പരാമർശം ഉളളത്.
മലയാള സിനിമയിൽ സ്ത്രീകൾ അതിക്രൂരമായി ലൈംഗിക ചൂഷണത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് മുന്നാകെ നടികൾ മൊഴി നൽകിയിട്ടുണ്ട്.
മലയാള സിനിമ അടക്കി വാഴുന്നത് ക്രിമിനലുകളും വൻകിട മാഫിയകളുമാണ്. അവസരം കിട്ടാനും സിനിമയിൽ നില നിന്നു പോകാനും ലൈംഗിക താത്പര്യങ്ങൾക്ക് സ്ത്രീകൾ വഴങ്ങേണ്ടി വരുന്നു. ചൂഷകരെ സംരക്ഷിക്കാൻ മലയാള സിനിമയിൽ പവർ ടീം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അഡ്ജസ്മെന്റും കോംപ്രമൈസും സിനിമാ ഫീൽഡിൽ പതിവ് വാക്കുകളാണ്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ പോലും ഭയമാണെന്ന് സ്ത്രീകൾ ഹേമ കമ്മറ്റിക്ക് മുന്നാകെ പറഞ്ഞു. രാത്രിയായാൽ വാതിലിൽ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കിൽ ഇടി വാതിൽ തകർത്ത് അകത്തേക്ക് കയറും. ലൊക്കേഷനിൽ മാത്രമല്ല സിനിമാരംഗങ്ങളിലും ലൈംഗിക ഷൂഷണമുണ്ടാകുന്നു. നഗ്ന ദൃശ്യങ്ങൾ നിർബന്ധിപ്പിച്ച് പകർത്തും. ഒഴിവാക്കാൻ ആവശ്യപ്പെട്ടാൽ സഹകരിക്കാൻ പറയും. മോശമായി പെരുമാറിയ നടന്റെ ഭാര്യയായി അയാളെ ആലംഗിനം ചെയ്യുന്ന ഷോട്ട് 17 റീ ടേക്ക് വരെ എടുക്കേണ്ടി വന്ന ദുരനുഭവം വരെ മൊഴി നൽകിയവരുണ്ട്. ആരോട് പരാതിപ്പെട്ടിട്ടും കാര്യമില്ല.ഐസിസി കമ്മറ്റികൾ നോക്കുകുത്തികളാണ്. ജീവഭയം കൊണ്ട് പൊലീസിനെ സമീപിക്കില്ല.സമീപിച്ചാൽ വിലക്കേർപ്പെടുത്തുമെന്നും മൊഴിയിലുണ്ട്.
അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നതടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഇന്ന് പുറത്തു വന്നത്. മലയാള സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാത്രമല്ല, കഴിവുള്ള നടന്മാരെ ഉള്‍പ്പടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കിയത് സംബന്ധിച്ചും റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. താരാധിപത്യം അടക്കി ഭരിക്കുന്നു. ഉന്നത താരങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയെല്ലാം തുടച്ചുനീക്കും.ചാന്‍സ് ലഭിക്കാന്‍ വഴങ്ങിക്കൊടുക്കണം. സ്ത്രീകളെ പീഡിപ്പിക്കുന്ന സമീപനം. ഇത് മനുഷ്യാവകാശ ലംഘനം. ഭരണഘടനാ വിരുദ്ധമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.