ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ: നയിക്കാൻ നൊബേൽ ജേതാവ് മുഹമ്മദ് യൂനസ്

നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ എത്തുമെന്ന് റിപ്പോർട്ട്. വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിൽ വലിയ ക്രമസമാധാന പ്രശ്നങ്ങൾ അരങ്ങേറുന്ന ഘട്ടത്തിലാണ് പുതിയ തീരുമാനം. ഈ നീക്കം താൽക്കാലികമായെങ്കിലും രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് വിലയിരുത്തൽ.

‘പാവപ്പെട്ടവരുടെ ബാങ്കർ’ എന്നറിയപ്പെടുന്ന, 84 കാരനായ യൂനുസിനെ നിയമിക്കണമെന്നാണ് പ്രതിഷേധക്കാരായ വിദ്യാർത്ഥികളും മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന നിർണായക യോഗത്തിന് ശേഷമാണ് തീരുമാനം. വർഷങ്ങളായി ഹസീനയുടെ സ്ഥിരം വിമർശകനായ യൂനുസിനെതിരെ 190 ലധികം കേസുകളാണ് നിലനിൽക്കുന്നത്.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഒരു മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ശേഷം ഇന്ത്യയിൽ അഭയംതേടിയെങ്കിലും രാജ്യത്ത് സ്ഥിതിഗതികൾ അസ്ഥിരമായി തുടർന്നു. വർഷങ്ങളായി ഹസീനയുടെ സ്ഥിരം വിമർശകനായ യൂനുസിനെതിരെ 190 ലധികം കേസുകളാണ് നിലനിൽക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിൽ ‘ഗ്രാമീൺ ബാങ്ക്’ വഴി നടത്തിയ പയനിയറിംഗ് പ്രവർത്തനത്തിന് 2006 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു.

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല സർക്കാരിനും പുതിയ തിരഞ്ഞെടുപ്പിനും വഴിയൊരുക്കി. മെഡിക്കൽ നടപടിക്രമങ്ങൾക്കായി ഇപ്പോൾ പാരീസിലുള്ള യൂനുസ് ഉടൻ തന്നെ ധാക്കയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. നൊബേൽ ജേതാവിനെ ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവാക്കാനുള്ള പ്രതിഷേധ വിദ്യാർത്ഥികളുടെ നിർദ്ദേശം ചൊവ്വാഴ്ചത്തെ യോഗത്തിൽ അംഗീകരിച്ചു. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥികളും ത്രിസേനാ മേധാവികളും പങ്കെടുത്തു.

അതിനിടെ, ഷെയ്ഖ് ഹസീനയുടെ പ്രധാനമന്ത്രിസ്ഥാനം രാജിവയ്‌ക്കുകയും തുടർന്ന് ബംഗ്ലാദേശിൽ നിന്ന് രക്ഷപ്പെടുകയും ചെയ്‌തത് അവരുടെ രാഷ്ട്രീയ എതിരാളിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവ് ബീഗം ഖാലിദ സിയയുടെ ജയിൽ മോചനത്തിനും വഴി തെളിച്ചു . സിയയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചതായി പ്രസിഡന്റ് ഷഹാബുദ്ദീന്റെ ഓഫീസ് അറിയിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...