പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയ മനു ഭാക്കറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ നേട്ടമെന്നാണ് മെഡൽ നേട്ടത്തിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് കൂടുതൽ സവിശേഷമാക്കുന്നുവെന്നും ചരിത്രനേട്ടമെന്നും മോദി എക്സിൽ കുറിച്ചു.
അതേസമയം, പാരീസ് ഒളിംപിക്‌സിലെ ആദ്യ മെഡല്‍ നേട്ടത്തിൽ സന്തോഷവും അഭിമാനമെന്നും നേട്ടം നാടിനു സമർപ്പിക്കുന്നുവെന്ന് മനു ഭാക്കർ പറഞ്ഞു.
10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം ചരിത്രം കുറിച്ചത്.221.7 പോയിന്റുകള്‍ നേടയാണ് മനുവിന്റെ ചരിത്ര നേട്ടം. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് താരത്തിനു വെള്ളി നഷ്ടമായത്. ദക്ഷിണ കൊറിയന്‍ താരങ്ങളായ ഒയെ ജിന്‍ ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കിം യെജിയാണ് വെള്ളി നേടിയത്.