തൃശ്ശൂർ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം തിരുമല സ്വദേശിനി ധന്യ മോഹനെതിരെയാണ് പരാതി.
വ്യാജ അക്കൗണ്ടുകളിലേക്ക് വായ്പയായാണ് യുവതി പണം മാറ്റിയത്. 18 വർഷത്തോളം സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ധന്യ സ്ഥാപനത്തിൻ്റെ അസിസ്റ്റന്റ് ജനറൽ മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. ഡിജിറ്റൽ പേർസണൽ ലോൺ എന്നപേരിൽ കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്കായിരുന്നു ധന്യ പണം മാറ്റിയിരുന്നത്. സംഭവത്തിൽ വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.