പിഎസ്‌സി കോഴ വിവാദത്തില്‍ ആരോപണവിധേയനായ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയുമായി സിപിഎം. ഏരിയ കമ്മറ്റി യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം യുവ നേതാവ് പ്രമോദ് കോട്ടൂളിക്കെതിരായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ആവശ്യപ്പെടുന്നത്. അന്വേഷണം നടത്തി തീരുമാനം അറിയിക്കാമെന്ന് ജില്ലാ സെക്രട്ടറി യോഗത്തില്‍ വ്യക്തമാക്കിയതായാണ് വിവരം.
സർക്കാർ പ്രതിരോധം സൃഷ്ടിക്കാൻ പാടുപെടുന്നതിനിടെയാണ് പിഎസ്‌സിയുടെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവം ഉണ്ടാകുന്നത്. അതിനാൽ തന്നെ വിട്ടുവീഴ്ച മനോഭാാവമില്ലാതെ നടപടിയുണ്ടാകും എന്നാണ് വിലയിരുത്തൽ. ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ ജില്ലാ സെക്രട്ടറി പ്രമോദ് കോട്ടൂളിക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതിന് പിന്നാലെ വിഷയത്തിൽ കർശന നടപടിയെടുക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. പുറത്താക്കൽ നടപടി വരെ ഉണ്ടാകാൻ സാധ്യതയെന്നും വിലയിരുത്തൽ. നിരവധി ആരോപണങ്ങളിൽ സർക്കാർ പ്രതിരോധം സൃഷ്ടിക്കാൻ പാടുപെടുന്നതിനിടെയാണ് പിഎസ്‌സിയുടെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവം ഉണ്ടാകുന്നത്. അതിനാൽ തന്നെ വിട്ടുവീഴ്ച മനോഭാാവമില്ലാതെ നടപടിയുണ്ടാകും എന്നാണ് വിലയിരുത്തൽ.
അതേസമയം ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പരാതി കിട്ടിയിട്ടും ഇടപെടല്‍ നടത്താത്ത ജില്ലാ കമ്മറ്റിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിഷയം വാര്‍ത്തയായതോടെ ആരോപണത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയറ്റിന് നിര്‍ദേശം നല്‍കി കഴിഞ്ഞു.