തദ്ദേശ വാർഡ് വിഭജനത്തിന് അനുമതി, ബില്ലിൽ ഒപ്പുവച്ച് ഗവർണർ

തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ചർച്ച നടത്താതെ പാസാക്കിയ ബില്ലിന് അനുമതി നൽകരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അഞ്ച് മിനുട്ടുകൊണ്ടാണ് നിയമസഭയിൽ തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കിയത്. സബ്‍ജറ്റ് കമ്മിറ്റിക്ക് വിടാതെയാണ് ബിൽ പാസാക്കിയത്. അസാധാരണ ഘട്ടങ്ങളിൽ മാത്രമാണ് ബിൽ സബ്ജറ്റ് കമ്മിറ്റിക്ക് വിടാതെ പാസാക്കാറുള്ളത്. പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ടാണ് ബില്‍ അഞ്ച് മിനുട്ടുകൊണ്ട് പാസാക്കിയതെന്നാണ് അന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്. 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് നിലവില്‍ ഉള്ളത്. പുതിയ ബിൽ നിയമായതോടെ ഇതിൽ മാറ്റം വരും. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം വർദ്ധിക്കും.

വാർഡ് വിഭജനത്തിനായി 2019 ൽ ഓർഡിനന്‍സ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. എന്നാൽ നിയമസഭ ബില്‍ പാസാക്കി. പിന്നാലെ കോവിഡ് വന്നതോടെ വാർഡ് വിഭജനത്തിൽ നിന്ന് സർക്കാർ പിന്മാറി. ആ നിയമത്തില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ തദ്ദേശ ബിൽ കൊണ്ടുവന്നിരിക്കുന്നത്. 2011-ലെ സെൻസസ് പ്രകാരം വാർഡുകൾ വിഭജിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ബില്ലുകളിൽ ഗവർണർ ഒപ്പിടുമെന്ന വിശ്വാസത്തിലാണ് പുനർനിർണയ കമ്മിഷനും പ്രഖ്യാപിച്ചത്. ഒപ്പിടുന്നത് വൈകിയാലും നടപടി തുടരുന്നതിന് തടസ്സമില്ലായിരുന്നു. എന്നാൽ നിയമഭേദഗതിക്ക് അംഗീകാരം കിട്ടേണ്ടതുണ്ടായിരുന്നു.

തദ്ദേശസ്ഥാപനങ്ങളിൽ ഒരു വാർഡുവീതം വർധിപ്പിക്കാൻ, നിയമസഭാ സമ്മേളനത്തിനുമുൻപ്‌ ഇറക്കിയ ഓർഡിനൻസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ പേരിൽ ഗവർണർ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. അതിലും തീരുമാനം വൈകിയപ്പോഴാണ് നിയമസഭയിൽ ബില്ലുകൾ അവതരിപ്പിച്ചതും പ്രതിപക്ഷബഹളത്തിനിടെ ചർച്ചയൊന്നുമില്ലാതെ പാസാക്കിയതും. സബജക്ട് കമ്മിറ്റിക്കുവിടാതെ ബില്ലുകൾ പാസാക്കിയതിനെതിരേ പ്രതിപക്ഷം ഗവർണർക്ക്‌ പരാതിയും നൽകി.

ജനസംഖ്യാനുപാതികമായുള്ള വാര്‍ഡ് വിഭജനമാണ് ഉദ്ദേശിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് വാര്‍ഡുകൾ പുനക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തിൽ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ് കണക്ക്. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനിലുമായി 1200 വാര്‍ഡ് അധികം വരും. രണ്ടാംഘട്ടത്തിലാണ് 152 ബ്ലോക്ക് പഞ്ചായത്തുകളിൽ നടക്കുക. അന്തിമഘട്ടത്തിൽ ജില്ലാപഞ്ചായത്തുകളിലും നടപ്പിലാക്കും.അടുത്ത വര്‍ഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുൻപ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

2015ൽ ഭാഗികമായ പുനർനിർണ്ണയം നടന്നിരുന്നു.69 ഗ്രാമപ്പഞ്ചായത്തും 32 മുനിസിപ്പാലിറ്റിയും കണ്ണൂർ കോർപ്പറേഷനും പുതുതായി രൂപവത്കരിച്ചു. എന്നാൽ ഗ്രാമപ്പഞ്ചായത്തുകളുടെയും നാലു മുനിസിപ്പാലിറ്റിയുടെയും രൂപവത്കരണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബാക്കി തദ്ദേശസ്ഥാപനങ്ങളിൽ 2001-ലെ സെൻസസ് പ്രകാരമുള്ള വാർഡുകളാണ് ഇപ്പോഴുള്ളത്. സമീപകാലത്തെ വാർഡ് വിഭജനനടപടികൾ പലതും രാഷ്ട്രീയവിവാദമായിരുന്നു. കൂടിയാലോചന ഇല്ലാത്ത തീരുമാനമെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്. ജനസംഖ്യ, ഭൂപ്രകൃതി തുടങ്ങിയവ പരിഗണിച്ച് വിഭജിക്കുമ്പോൾ ഏറക്കുറെ എല്ലാവാർഡുകളുടെയും അതിർത്തിയിൽ മാറ്റമുണ്ടാകും. ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ നഗരസഭയിൽ വിഭജനം പിന്നീട് നടക്കും. ബാക്കി 1119 തദ്ദേശസ്ഥാപനങ്ങളിലെ 21,865 വാർഡുകളിലായിരിക്കും പുനഃക്രമീകരണം. 2025 നവംബർ അവസാനമോ ഡിസംബർ ആദ്യമോ തിരഞ്ഞെടുപ്പ് നടക്കും.

ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റു. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന ​​​​വേ​​​​ദി​​​​യി​​​​ലാണ് ചടങ്ങുകള്‍ നടന്നത്. വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള...

വയനാട് മാനന്തവാടി പിലാക്കാവില്‍ വീണ്ടും കടുവ സാന്നിധ്യം

വയനാട് മാനന്തവാടി പിലാക്കാവ് മണിയന്‍കുന്നില്‍ വീണ്ടും കടുവ സാന്നിധ്യം. ജനുവരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ലഭിച്ച പഞ്ചാരക്കൊല്ലിക്ക് സമീപമാണ് മണിയന്‍കുന്ന്. കാപ്പിക്കുരു പറിക്കുകയായിരുന്ന രാധയെ പതിയിരുന്ന കടുവ ആക്രമിക്കുകയായിരുന്നു. തൃശിലേരി...

കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു

മലപ്പുറത്ത് കടുവാ ദൗത്യത്തിനായി മുത്തങ്ങയിൽ നിന്നെത്തിച്ച കുഞ്ചു എന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു. പാപ്പാൻ അഭയ് കൃഷ്ണനെയാണ് കുങ്കിയാന കൊമ്പിനെടുത്തെറിഞ്ഞത്. കഴുത്തിന് പരിക്കേറ്റ പാപ്പാനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30-ഓടെയായിരുന്നു സംഭവം....

ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി-സി61) ദൗത്യം പരാജയം

പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടതായി ഐഎസ്ആർഒ. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിതമായ പ്രതിസന്ധിയാണ് ദൗത്യത്തിന്റെ പരാജയത്തിന് കാരണമായത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ആണ് ഭ്രമണപഥത്തിൽ എത്തും മുൻപ്...

സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല, പവന് 69,760 രൂപ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലായി ഇടിഞ്ഞ വില അതേപടി തുടരുകയാണ്. ഇന്നലെയും ഇന്നും വിലയിൽ മാറ്റമില്ല. ഗ്രാമിന് 110 രൂപ കുറഞ്ഞ് 8610 രൂപയിൽ നിന്ന് 8720 രൂപയും പവന്...

മെക്സിക്കൻ കപ്പൽ ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിൽ ഇടിച്ചു; രണ്ട് മരണം,19 പേർക്ക് പരിക്ക്

ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിൽ 277 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഒരു മെക്സിക്കൻ നാവികസേനാ കപ്പൽ ഇടിച്ചുകയറി. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു. ഇതില്‍...

പ്രതിനിധ സംഘത്തിന്റെ വിദേശയാത്ര; എഐസിസി അനുമതി നല്‍കി, ശശി തരൂർ പാർട്ടി അനുമതി തേടിയിട്ടില്ലെന്ന് കോൺ​ഗ്രസ്

സർവകക്ഷി പ്രതിനിധ സംഘത്തിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ശശി തരൂർ പാർട്ടിയുടെ അനുമതി തേടിയിട്ടില്ലെന്ന് കോൺ​ഗ്രസ്. കേന്ദ്ര സർക്കാരിൻ്റെ ക്ഷണത്തെ കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കോൺ​ഗ്രസ് വ്യക്തമാക്കി. എന്നാല്‍, എഐസിസി അനുമതി നല്‍കിയ...

ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇന്ന്

വത്തിക്കാൻ സിറ്റി: ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇന്നാണ്. ചടങ്ങുകൾ ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് ഒന്നരയ്ക്കാണ് നടക്കുക. പാ​​​​പ്പയുടെ കാർമികത്വത്തിലായിരിക്കും സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബസിലിക്കയിലെ കു​​​​ർ​​​​ബാ​​​​ന​​​​. ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ...