നിയുക്ത പ്രധാനമന്ത്രി കെയർ സ്റ്റർമറെ അഭിനന്ദനം അറിയിച്ച് ഋഷി സുനക്

നിയുക്ത പ്രധാനമന്ത്രി കെയർ സ്റ്റർമറെ ഋഷി സുനക് ഫോണിൽ അഭിനന്ദനം അറിയിച്ചു. ബ്രിട്ടൻ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിൽ. ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടു. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും മാപ്പ് ചോദിക്കുന്നതായും പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍വംശജനും ഹിന്ദു മത വിശ്വാസിയും എന്ന വിശേഷണത്തോടെ ആണ് സുനക് പടിയിറങ്ങുന്നത്. 2022 ഒക്ടോബറില്‍ ലിസ് ട്രസ് രാജിവെച്ചപ്പോൾ ആണ് അദ്ദേഹം ബ്രിട്ടന്റെ അധികാര കസേരയിൽ എത്തിയത്.

സർക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 2022 ഒക്ടോബറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടർന്ന് ബ്രിട്ടന്റെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുനക് ആദ്യമായാണ് ജനവിധി തേടിയത്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള തീവ്ര വലതുപാർട്ടിയായ റിഫോമ് യുകെ ഉണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റം ആണ് ഇത്തവണത്തെ ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റൊരു പ്രത്യേകത. തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധ നേടിയ റിഫോമ് യുകെ നേതാവ് നൈജർ ഫറാഷ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചു.

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് തുടങ്ങി 650 മണ്ഡലങ്ങൾ ഉൾപ്പെടുന്ന സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 326 സീറ്റുകൾ വേണം. ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി), എസ്.ഡി.എൽ.പി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി (ഡി.യു.പി), സിൻ ഫെയിൻ, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് ജനവിധി തേടിയത്.

2010ൽ ഗോർഡൻ ബ്രൗണിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയാകുന്ന ലേബർ പാർട്ടി നേതാവാകും സ്റ്റാർമർ. 2019ലെ ലേബർ പാർട്ടിയുടെ തോൽവിക്കു ശേഷം ജെറമി കോർബിനിൽ നിന്നാണ് സ്റ്റാർമർ ചുമതലയേറ്റത്.

കൊല്ലം ചിതറയിൽ അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു. തുമ്പമൺ മടത്തറ സ്വദേശി സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ്...

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച 103 റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. രാജസ്ഥാന്‍ ബിക്കാനീറിലെ നവീകരിച്ച ദേഷ് നോക്ക് സ്റ്റേഷനിലാണ് രാവിലെ 11.30ന് പ്രധാനമന്ത്രി...

മഴ ശക്തി പ്രാപിക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും. അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട്...

തിരുവനന്തപുരത്ത് അമ്മയെ ഏകമകൻ ചവിട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മാതാവിനെ മദ്യലഹരിയില്‍ ഏകമകൻ ചവിട്ടിക്കൊന്നു. വെമ്പായം തേക്കടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഓമന(75)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ്...

പാക് ഏജന്റുമാരെ കണ്ടെന്നും എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചെന്നും ചാര യൂട്യൂബർ ജ്യോതി മൽഹോത്ര

ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി ബന്ധമുണ്ടെന്നും, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി താൻ പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചതായും വൃത്തങ്ങൾ അറിയിച്ചു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ്...

ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകൻ അമീർ ഹംസയെ വീട്ടിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷ്കർ ഇ തൊയ്ബയുടെ 17 സ്ഥാപക അംഗങ്ങളിൽ ഒരാളായ ഹംസയ്ക്ക് വീടിനുള്ളിൽ ഒരു അപകടത്തിൽ...

ഇന്ത്യയിൽ വീണ്ടും കോവിഡ്-19 സ്ഥിരീകരിച്ചു; രണ്ട് രോഗികൾ മരിച്ചു

ഇന്ത്യയിൽ വീണ്ടും കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാണപ്പെട്ടു തുടങ്ങി. ഈ വർഷം ജനുവരി മുതൽ മഹാരാഷ്ട്രയിൽ രണ്ട് കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു....

ഓപ്പറേഷൻ സിന്ദൂർ; വിദേശപര്യടനം ഇന്ന് തുടങ്ങും

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയം ഇന്ന് ആരംഭിക്കും. യാത്രയ്ക്ക് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഏഴ് സർവകക്ഷി പ്രതിനിധി അംഗങ്ങളുമായും ചർച്ച നടത്തി. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ...