ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധി യുഎഇ അധികൃതർ പ്രഖ്യാപിച്ചു. ഇസ്ലാമിക് കലണ്ടറിലെ മുഹറം 1 അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയ്ക്ക്, ജൂലൈ 7 ന് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചിരുന്നു. ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ച്, ഗ്രിഗോറിയൻ കലണ്ടറിൽ മുഹറം 1 ജൂലൈ 7 ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.