തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 34 ആയി

തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നു. നൂറിലധികം പേർ അനധികൃത മദ്യം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടർ എംഎസ് പ്രശാന്ത് സ്ഥിരീകരിച്ചു. 74 പേർക്ക് (67 പുരുഷന്മാരും 6 സ്ത്രീകളും 1 ട്രാൻസ്‌ജെൻഡറും) അനധികൃത മദ്യം കഴിച്ച് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതായി സംസ്ഥാന മന്ത്രി ഇ വി വേലു പറഞ്ഞു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സംബന്ധിച്ച് ഡോക്ടർമാരുടെ പാനൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കും. മദ്യവിൽപ്പന നടത്തിയിരുന്ന കണ്ണുക്കുട്ടി എന്നറിയപ്പെടുന്ന ഗോവിന്ദരാജ് എന്നയാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 200 ലിറ്റർ മദ്യവും പിടിച്ചെടുത്തു. പരിശോധനയിൽ സാമ്പിളുകളിൽ മെഥനോൾ അടങ്ങിയിട്ടുണ്ടെന്ന് സർക്കാരിൻ്റെ പ്രസ്താവനയിൽ പറയുന്നു.

ജൂൺ 18 ന് കള്ളാക്കുറിച്ചി ജില്ലയിലെ കരുണാപുരത്ത് നിന്നുള്ള ദിവസക്കൂലിക്കാരായ നിരവധി ആളുകൾ പാക്കറ്റുകളിലും മറ്റും വിറ്റ വ്യാജ മദ്യം കഴിച്ചതായി അധികൃതർ പറഞ്ഞു. രാത്രിയായപ്പോൾ, അവരിൽ പലർക്കും വയറിളക്കം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. ഇതോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ളവരെ കല്ലുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

മദ്യവിൽപ്പന നടത്തിയിരുന്ന കണ്ണുക്കുട്ടി എന്നറിയപ്പെടുന്ന ഗോവിന്ദരാജ് എന്നയാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 200 ലിറ്റർ മദ്യവും പിടിച്ചെടുത്തു. പരിശോധനയിൽ സാമ്പിളുകളിൽ മെഥനോൾ അടങ്ങിയിട്ടുണ്ടെന്ന് സർക്കാരിൻ്റെ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡിഎംകെ സർക്കാർ കള്ളാക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺ കുമാർ ജാതാവത്തിനെ സ്ഥലം മാറ്റുകയും പോലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അനധികൃത മദ്യം നിമിത്തം നിരവധി പേർ ഇതിനകം മരിച്ചിട്ടും അത് തടയുന്നതിൽ ഡിഎംകെ സർക്കാരിൻ്റെ പരാജയത്തെ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി അപലപിച്ചു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ നിരോധന-എക്സൈസ് മന്ത്രി എസ് മുത്തുസാമി രാജിവയ്ക്കണമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആവശ്യപ്പെട്ടു.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...