ലയാളത്തിൽ വലിയ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയിസിനെതിരെ സംഗീത സലംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജ. മഞ്ഞുമ്മൽ ബോയിസ് പകർപ്പവകാശം ലംഘിച്ചതായി കാണിച്ച് സൗബിൻ അടക്കമുള്ള നിർമ്മാക്കൾക്കെതിരെ ഇളയരാജയുടെ വക്കീൽ നോട്ടീസ് അയച്ചു. കമൽഹാസൻ നായകനായ ഗുണ എന്ന ചിത്രത്തിനായി ഇളയരാജ ചിട്ടപ്പെടുത്തിയ ‘കൺമണി അൻപോട് കാതലാ’ എന്ന ഗാനം ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ഉപയോഗിച്ചുവെന്നായിരുന്നു വക്കീൽ നോട്ടീസിൽ പറയുന്നത്. പകർപ്പവകാശ ലംഘനം ക്ലെയിം ചെയ്യുകയും സിനിമയിൽ ഗാനം ഉപയോഗിക്കുന്നത് തുടരാനോ നീക്കം ചെയ്യാനോ ഇളയരാജയിൽ നിന്ന് അനുമതി തേടാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചിത്രത്തിൻ്റെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ചിത്രം തമിഴിൽ അടക്കം സൂപ്പർ ഹിറ്റായിരുന്നു. കമൽഹാസൻ മഞ്ഞുമ്മൽ ബോയിസിലെ താരങ്ങളെ നേരിട്ടെത്തി അഭിനന്ദിക്കുകകൂടി ചതെയ്തതോടെ സിനിമ ഏറെ പ്രശംകളാണ് കൈവരിച്ചത്. ഇതിന് പിന്നാലെയാണ് സിനിമയ്ക്കെതിരെ ഇളയരാജ വക്കീൽ നമോട്ടീസ് അയയ്ക്കുന്നത്.