യോഗയും ധ്യാനവും കഥപറച്ചിലിലൂടെ കുരുന്നുകളിലേക്ക് എത്തിക്കുയാണ് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ. ഷാർജ്ഹ് എക്സ്പോ സെന്ററിൽ നടന്നുവരുന്ന കുട്ടികളുഡി വായനോത്സവത്തിൽ മെഡിക്കൽ ഡോക്ടറും പരിചയസമ്പന്നരായ യോഗ പരിശീലകനുമായ മെക്സിക്കൻ എഴുത്തുകാരി സാൻഡി സാനെല്ലയുടെ നേതൃത്വത്തിൽ ‘റീഡിംഗ് ഹാപ്പി യോഗിസ്’ എന്ന തലക്കെട്ടിൽ യോഗയുടെ വിശാലമായ ലോകത്തേക്ക് കുരുന്നുമനസുകളെ കൊണ്ടുപോയി. കുട്ടികളുമായി സംവദിച്ച അവർ ശ്വസന വ്യായാമങ്ങൾ കുട്ടികളെ പഠിപ്പിച്ചു. സെഷനിൽ, 3-12 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് യോഗ പോസുകൾ, ശ്വസന വ്യായാമങ്ങൾ, ധ്യാനം എന്നിവയിൽ പരിശീലനം നൽകി.
ചെറുപ്പത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ ജീവിതരീതിയായി മാറുകയും ചെയ്യുന്നുവെന്ന് അവർ കുറിച്ചു. “ഇവർ ചെറുപ്പമാണ്, അവർ വളരുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ചെയ്യുമ്പോൾ അവർ കൂടുതൽ പഠിക്കുകയും അവരുടെ ജീവിതത്തിലേക്ക് സമന്വയിക്കുകയും ചെയ്യുന്നു. ഈ മാനസികാവസ്ഥ ഈ വെല്ലുവിളികളെ തരണം ചെയ്യാനും അവരുടെ പരിശ്രമങ്ങളിൽ വിജയിക്കാനും അവരെ സഹായിക്കും.”സാൻഡി സാനെല്ല കൂട്ടിച്ചേർത്തു.
“വൺസ് അപ്പോൺ എ ഹീറോ” എന്ന പ്രമേയത്തിൽ നടക്കുന്ന15-മത് ഷാർജ കുട്ടികളുടെ വായനോത്സവം, വായന കൂടാതെ നാടകങ്ങൾ, പാചക പ്രദർശനങ്ങൾ, വർക്ക്ഷോപ്പുകൾ, സോഷ്യൽ മീഡിയ, സംഗീതം, കൂടാതെ നിരവധി ആവേശകരമായ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ആനിമേഷൻ ഇവന്റുകൾ എന്നിവയെല്ലാം കുട്ടികളുടെ വായനോത്സവത്തിൽ അരങ്ങേറുന്നുണ്ട്. 20 രാജ്യങ്ങളിൽ നിന്ന് 186 പ്രസാധകരുടെ പങ്കാളിത്തത്തോടൊപ്പം 25 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 265 അതിഥികൾ നയിക്കുന്ന 1,500-ലധികം സാംസ്‌കാരിക, സർഗ്ഗാത്മക, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വൈവിധ്യമാർന്ന പരിപാടികളും അവതരിപ്പിക്കും.