ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നും പുസ്തകങ്ങള്‍ വാങ്ങാൻ ഷാര്‍ജ പൊതുലൈബ്രറിക്ക് 2.5 മില്യൺ ദിർഹം അനുവദിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദ്ദേശിച്ചു.
തീരുമാനം ഷാർജ പബ്ലിക് ലൈബ്രറിയെ കൂടുതൽ സമ്പന്നമാക്കാനും.ഷാര്‍ജയിലെത്തുന്ന പ്രസാധകരെ വാണിജ്യപരമായും കുട്ടികളെ വിദ്യാഭ്യാസപരമായും പിന്തുണയ്ക്കുന്നതാണ് തീരുമാനമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ ബദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.
പ്രാദേശിക, ആഗോള പുസ്തക വ്യവസായങ്ങളെ പിന്തുണയ്‌ക്കുന്നതിനും യുഎഇയിലെയും അതിനപ്പുറമുള്ള വായനക്കാർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അക്കാദമിക്, പൊതുവിജ്ഞാന അന്വേഷകർക്കും ഷാർജയുടെ ഓഫറുകൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുമുള്ള ഹിസ് ഹൈനസിൻ്റെ വീക്ഷണം മെച്ചപ്പെടുത്തുന്നതിനാണ് വാർഷിക ഗ്രാൻ്റ് നൽകുന്നത്. “ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് നൽകുന്ന ഉദാരമായ ഗ്രാൻ്റ് യുഎഇയിലെയും ഷാർജയിലെയും പ്രസാധകരെ വാണിജ്യപരമായും വിജ്ഞാന അന്വേഷകർക്കും വിദ്യാഭ്യാസപരമായ പിന്തുണ മാത്രമല്ല, ആഴത്തിലുള്ള സന്ദേശം ഉൾക്കൊള്ളുന്നതാണെന്നും ചെയർപേഴ്‌സൺ ഷെയ്ഖ ബദൂര്‍ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.