പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു

പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് അപകടം. പിടിയാനയാണ് ചരിഞ്ഞത്. ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു. ട്രെയിനിൻ്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നി​ഗമനം.

ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് പറഞ്ഞു. രാവിലെ എട്ട് മണിയോടെ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങും. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് പറഞ്ഞു. ആനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു.

അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകൾ ചിതറിയോടി. ഇടിയേറ്റ ആന റെയിൽവേ ട്രാക്കിനു സമീപമുള്ള കുഴിയിലേക്കാണ് വീണത്. വിവരമറിഞ്ഞ് വനംവകുപ്പ്‌ ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് തീവണ്ടി 20 മിനിറ്റിലധികം നിർത്തിയിട്ടു. അപകടം നടന്ന സ്ഥലത്ത് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. അതിനാൽ മലമ്പുഴ-കഞ്ചിക്കോട് റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.

തമിഴകം പിടിച്ച് വിജയ്

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ വൻ കുതിപ്പുമായി വിജയുടെ ടി വി കെ അധികാരത്തിലേറുമെന്നാണ് വ്യക്തമാകുന്നത്....

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി തോറ്റു, തോൽവി സുവേന്ദു അധികാരിയോട്

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു. ബിജെപിയുടെ സുവേന്ദു അധികാരിയോട് 15114 വോട്ടുകൾക്ക് ആണ് മമത ബാനർജി തോറ്റത്.

കനത്ത തോൽവിക്ക്‌ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി...

പശ്ചിമ ബംഗാളിൽ ബിജെപിക്ക്‌ കന്നി വിജയം

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 15 വർഷം പഴക്കമുള്ള ഭരണം അവസാനിപ്പിച്ച് ബിജെപി. സംസ്ഥാനത്ത് ആദ്യമായി ക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. 200 സീറ്റിനടുത്ത് എത്താൻ ബിജെപി ഒരുങ്ങുന്നു. ആദ്യ നേർക്കുനേർ പോരാട്ടത്തിന്...

പേരാമ്പ്രയിൽ ഫാത്തിമ തഹ്‍ലിയ; ലീഗിന് ആദ്യ വനിത എംഎൽഎ, പി.കെ കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം

പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്‍ലിയയ്ക്ക് ജയം. ഇടതു മുന്നണി കൺവീനറും മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ടി.പി രാമകൃഷ്ണനെയാണ് തോൽപ്പിച്ചത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ജയം....

കേരളത്തിൽ ചരിത്ര വിജയവുമായി യുഡിഎഫ്, 13 എൽഡിഎഫ് മന്ത്രിമാർക്ക് തോൽവി

കേരളത്തിൽ നൂറ് സീറ്റും കടന്ന് യുഡിഎഫ് ഭരണം ഉറപ്പിച്ചുകഴിഞ്ഞു. കണ്ണൂർ ഉൾപ്പെടെ പാർട്ടി കോട്ടകൾ പലതും തകർന്നു. എൽ‍‍ഡിഎഫിലെ പതിമൂന്ന് മന്ത്രിമാരാണ് ഈ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ വീണത്.  വിദ്യാഭ്യാസമന്ത്രി കൂടിയായ വി.ശിവൻകുട്ടി, ആരോഗ്യമന്ത്രി...

ചാത്തന്നൂരിലും നേമത്തും കഴക്കൂട്ടത്തും ബിജെപി ജയിച്ചു

കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. കേരളത്തിൽ മൂന്നിടങ്ങളിൽ താമര വിരിഞ്ഞു. ആദ്യ വിജയം ചാത്തന്നൂരിൽ ആയിരുന്നു. ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാർ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42,090 വോട്ടുകൾ നേടി രണ്ടാം...

തിരുവനന്തപുരത്ത് സിപി ജോണിന് വിജയം

തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർത്ഥി സിപി ജോണിന് വിജയം. 9863 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിപി ജോൺ വിജയിച്ചത്. എതിരാളികളായ സുധീർ കരമ 35723 വോട്ടുകളും, ബിജെപിയുടെ കരമന ജയൻ 35125 വോട്ടുകളും...