മാസപ്പടിയിൽ വിജിലൻസ് അന്വേഷണമില്ല

മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയര്‍ന്ന കേസിൽ സിഎംആര്‍എൽ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം. എന്നാൽ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം തള്ളിയത്.

സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽനാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചില രേഖകള്‍ കുഴൽനാടൻ്റെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.

ഈ രേഖകളിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനുള്ള തെളിവുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് കമ്പനിക്ക് അനുകൂലമായി സർക്കാർ എടുത്ത നിലപാടിന്‍റെ തെളിവാണെന്നും മാത്യുവിൻ്റെ അഭിഭാഷകൻ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളാണ് ഹാജരാക്കിയതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു. ആരോപണങ്ങളിൽ നിന്നും ഒളിച്ചോടില്ലെന്നും വിധി പഠിച്ച ശേഷം നിയമപോരാട്ട തുടരുമെന്നും മാത്യു കുഴൽനാടൻ എംൽഎ പ്രതികരിച്ചു. സിഎംആർഎല്ലിന് അവിഹിതമായ സഹായം മുഖ്യമന്ത്രി ചെയ്തു എന്ന് കാണിക്കുന്ന രേഖ, ഉന്നയിച്ച ആരോപണം തെളിയിക്കാൻ ആവശ്യമായ രേഖ എന്നിവയാണ് കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നത്. വ്യാഴാഴ്ച കുഴൽനാടൻ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. കേസ് പരിഗണിച്ച പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി രാജകുമാറാണ് ഹർജിയിൽ വിധി പറയുക.

അതേസമയം ലാവലിൻ കേസ് പോലെ തന്നെ കെട്ടിച്ചമച്ചതാണ് മാസപ്പടി വിവാദമെന്നായിരുന്നു സിപിമ്മിൻ്റെ പ്രതികരണം. സിഎംആ‌ർഎല്ലിന് ഖനനത്തിന് അനുമതി നൽകിയ ഉത്തരവും സിഎംആ‌ർഎല്ലിന് അനുകൂലമായി തീരുമാനമെടുത്തുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടേയും ആലപ്പുഴ കളക്ടറുടേയും ഉത്തരവുകളും കേന്ദ്രം അനുമതി റദ്ദാക്കിയ രേഖകളുമാണ് മാത്യൂ കുഴൽനാടൻ ഹാജരാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, സിഎംആർഎൽ ഉടമ എസ്. എൻ. ശശിധരൻ കർത്ത അടക്കം ഏഴ് പേരാണ് കേസിലെ എതിർകക്ഷികൾ.

‘സിഎംഒ മീഡിയ’എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ഇനി ‘ഒപ്പോസിഷൻ മീഡിയ’

കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പുകളും വാർത്താ സമ്മേളന വിവരങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും പങ്കുവെച്ചിരുന്ന 'സിഎംഒ മീഡിയ' എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് 'ഒപ്പോസിഷൻ മീഡിയ' എന്നാക്കി മാറ്റി. തെരഞ്ഞെടുപ്പിന്...

ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി, മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി. മെയ് 9 ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ...

ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ബംഗാളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ദുർഗ്ഗാക്ഷേത്രം തുറന്നു

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബംഗാളിൽ അടഞ്ഞുകിടന്ന അസൻസോളിലെ ഒരു ദുർഗ്ഗാക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നുകൊടുത്തു....

തോൽ‌വിയിൽ കടുത്ത പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 16-ാം റൗണ്ട് വോട്ടെണ്ണൽ വരെ ബിജെപിയുടെ സുവേന്ദു...

ഇനി ദളപതി യുഗം, തമിഴ്‌നാട്ടിൽ സഖ്യ നീക്കവുമായി വിജയ്‌യുടെ ടിവികെ

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമ്പോൾ രണ്ട് പ്രധാന പാർട്ടികൾ ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് വിജയിയുടെ ടിവികെ പാർട്ടിയുടെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം വൻ വിജയമായി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേവലം അമ്പരപ്പിക്കുന്ന ഒരു...

പതിനാറാം കേരള നിയമസഭയിൽ 11 വനിതാ എംഎൽഎമാർ

പതിനാറാം കേരള നിയമസഭയിൽ ഇത്തവണ 11 വനിതാ എംഎൽഎമാരാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് വനിതാ സ്ഥാനാർത്ഥികളായ ഒൻപത് പേരും എൽഡിഎഫിലെ രണ്ട് പേരും വിജയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനാണ് പുതിയ...

ചലച്ചിത്ര താരം സന്തോഷ് നായർ അന്തരിച്ചു

മലയാള ചലച്ചിത്ര സീരിയൽ താരം സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ടയിലെ എനാത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് അന്ത്യം. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ...

എംജിആറിന്റെ റെക്കോർഡ് തകർത്ത് വിജയ്‌യുടെ ടിവികെ

രാഷ്ട്രീയത്തിൽ കന്നി അങ്കത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ ഒറ്റയ്ക്ക് ഒരു സഖ്യവുമില്ലാതെ എംജിആറിന്റെ റെക്കോർഡ് മറികടന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴിഗ വെട്രി കഴകം ഏകദേശം 17 ദശലക്ഷം വോട്ടുകൾ നേടി അതായത് 35%...