ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഒന്നരകോടി രൂപ തട്ടിയെടുത്ത മലയാളി ഒളിവിൽ, പൊലീസിൽ പരാതി നൽകി ലുലു ഗ്രൂപ്പ്

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ് ഒന്നരകോടി രൂപ തട്ടിയെടുത്ത് കടന്നതായി പരാതി. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ആറ് ലക്ഷം ദിർഹം (ഒന്നര കോടിയോളം രൂപ) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹത്തിൻ്റെ കുറവ് അധികൃതർ കണ്ടുപിടിച്ചു. ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കേരള മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന്...

ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കും?

ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന...

ബംഗാളിൽ ആദ്യ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ്...

എൻഡിഎ വിടാനൊരുങ്ങി എഐഎഡിഎംകെ

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ പരിപാടികൾ തുടരുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച എഐഎഡിഎംകെ ഇപ്പോൾ എൻഡിഎയിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും വിജയുടെ പാർട്ടിയെ...

പിന്തുണ തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും: തമിഴ്നാട് രാജ്ഭവൻ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ തമിഴ്നാട് കടന്നുപോകുമ്പോൾ, ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് രാജ്ഭവൻ വൃത്തങ്ങൾ. 118 എം.എൽ.എമാരുടെ...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, ശക്തമായ മഴയ്ക്ക് സാധ്യത

കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി രൂപപ്പെട്ടതിനാൽ അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...