ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

ഇഡി കസ്റ്റഡിയിലിരുന്ന് സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ ഉത്തരവിറക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. ദില്ലിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‍രിവാൾ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു.

അതിനിടെ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി തീരുമാനിച്ചു. അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. വനിത പ്രവർത്തകരെ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയുടെ വസതി വളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം തടയാൻ മുൻകരുതലുമായി പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പൊലീസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു.

ഡൽഹി കോടതിയിൽ മൂന്ന് മണിക്കൂർ നീണ്ട വാദത്തിന് ശേഷം പ്രത്യേക ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ മാർച്ച് 28 വരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിൽ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അപേക്ഷയിലാണ് കോടതി ഉത്തരവ്. മദ്യ അഴിമതിക്കേസിലെ പ്രധാന ഗൂഢാലോചനക്കാരൻ കെജ്രിവാളാണെന്ന് ഇഡി കോടതിയിൽ അറിയിച്ചു.

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ്...

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, 14 ദിവസം റിമാൻഡിൽ

ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. 14 ദിവസത്തേക്ക് ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തതു. കോടതി വിധിക്കു പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉയർന്ന...

വാളയാർ പീഡനക്കേസ്,‌ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം

വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളെ കൂടി പ്രതിചേർത്ത് സിബിഐ. മാതാപിതാക്കൾക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം...

ചൈനയില്‍ അസാധാരണ വൈറസ് ബാധ ഇല്ല, എച്ച്എംപിവി സ്വാഭാവിക അണുബാധ: ലോകാരോഗ്യസംഘടന

ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചുരുക്കം കേസുകളില്‍ ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ ആകാം. ശിശുക്കളിൽ...

ആന്ധ്രയിൽ കൂട്ടത്തോടെ അവധി ആഘോഷിക്കാൻ സുപ്രീംകോടതി ജഡ്ജിമാർ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും മറ്റ് 24 സുപ്രീം കോടതി ജഡ്ജിമാരും ഈ വാരാന്ത്യത്തിൽ ആന്ധ്രാപ്രദേശിൽ അവധി ആഘോഷിക്കാൻ എത്തിയേക്കും. ജനുവരി 11 മുതൽ 14 വരെ ജീവിതപങ്കാളികൾ ഉൾപ്പെടെയുള്ള സംഘം...

അമേരിക്കയെ ഞെട്ടിച്ച് കാട്ടുതീ; 5 മരണം, അഗ്നിക്കിരയായത് ആയിരത്തിലേറെ വീടുകൾ

അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ വനത്തിലുണ്ടായ കാട്ടുതീ ജനവാസ മേഖലകളെയും വിഴുങ്ങി. മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റ് കാട്ടുതീയെ കൂടുതൽ വിനാശകരമാക്കി. സ്ഥിതി രൂക്ഷമായതോടെ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.വനങ്ങൾ മുതൽ ഉയർന്ന...

എന്‍ എം വിജയന്റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിചേര്‍ത്തു, ചുമത്തിയത് ആത്മഹത്യാപ്രേരണ കുറ്റം

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ ആത്മഹത്യയിൽ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് പ്രതി ചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. കേസിൽ ഐ സി...

ഞെട്ടലുണ്ടാക്കി തിരുപ്പതിയിലെ ദുരന്തം, ആളുകൾ ഇടിച്ച് കയറിയതിനെ തുടർന്നെന്ന് തിരുപ്പതി ദേവസ്വം

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ദ്വാര ദർശന ടിക്കറ്റിംഗ് കേന്ദ്രത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. തീർത്ഥാടകർക്കുള്ള പ്രത്യേക സന്ദർശനമായ വൈകുണ്ഠ ദ്വാര ദർശനത്തിന് ടോക്കൺ ലഭിക്കാൻ നാലായിരത്തിലധികം ആളുകൾ...