സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 6125 രൂപ. ഒരു പവന് 49,000 രൂപ. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണ്ണത്തിന് വില 5100 രൂപയാണ്. വെള്ളിയും ശനിയും തുടർച്ചയായി സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപയും ശനി ഗ്രാമിന് 10 രൂപയും വീതമാണ് കുറഞ്ഞത്.
ഈ മാസം 21നാണ് സ്വർണ്ണവില സർവകാല റെക്കോർഡിട്ടത്. ഗ്രാമിന് 6180 രൂപയും പവന് 49,440 രൂപയുമായിരുന്നു റെക്കോർഡ് വില. മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണ്ണവില. ഈ മാസം ഇതുവരെ സ്വർണ്ണത്തിന് കൂടിയത് 3,120 രൂപയാണ്.