യുഎഇയിൽ മാർച്ച് 11 തിങ്കളാഴ്ച റമദാൻ വ്രതാരംഭത്തിന് തുടക്കമാവും. യു എ ഇയിൽ റമദാൻ ഒന്ന് 2024 മാർച്ച് 11 തിങ്കളാഴ്ചയായിരിക്കുമെന്ന് രാജ്യത്തെ മൂൺ സൈറ്റിങ്ങ് കമ്മിറ്റി പ്രഖ്യാപിച്ചു. റമദാൻ വ്രതത്തോടനുബന്ധിച്ച് യുഎഇ ഭരണാധികാരികൾ ആശംസകൾ നേർന്നു
“വിശുദ്ധ റമദാൻ മാസം ആചരിക്കുന്ന എല്ലാവർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. ചിന്തയുടെയും പ്രാർത്ഥനയുടെയും ഈ കാലഘട്ടം നമ്മെ കൂടുതൽ അടുപ്പിക്കുകയും നമ്മുടെ ഐക്യത്തിൻ്റെയും അനുകമ്പയുടെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ. സമാധാനവും ഐക്യവും ആത്മീയ വളർച്ചയും നിറഞ്ഞ ഒരു അനുഗ്രഹീത റമദാൻ നിങ്ങൾക്ക് ആശംസിക്കുന്നു” യുഎഇയുടെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്‌സിൽ കുറിച്ചു.”വിശുദ്ധ മാസത്തിന്റെ വരവിൽ എമിറേറ്റ്‌സിലെ ജനങ്ങളെയും എല്ലാ അറബ്, ഇസ്ലാമിക ജനതയെയും അഭിനന്ദിക്കുന്നു, സംതൃപ്തിക്കും വിജയത്തിനും വേണ്ടിയുള്ള പ്രാർത്ഥന കൂട്ടിച്ചേർക്കുന്നുവെന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും എക്‌സിലൂടെ അറിയിച്ചു.