യുഎഇയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ മഴ തുടരുകയാണ്. ഇന്നലെ അല്‍ ഐനില്‍ ആരംഭിച്ച മഴ
അബുദബിയിലും മറ്റു പ്രദേശങ്ങളിലും പെയ്തിരുന്നു. ഇന്ന് ദുബായ് ഷാർജ തുടങ്ങി എല്ലാ എമിറേറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. മഴ തുടര്‍ന്നതോടെ യുഎഇയുടെ പല ഭാഗങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.
കനത്ത മഴയും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 13 വിമാനങ്ങള്‍ അടുത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായും ദുബൈ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. മഴയെ തുടര്‍ന്ന് അബുദാബിയിലും ഷാർജയിലും പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചു. മറ്റു എമിറേറ്റുകളിലെയും ചില തുറസ്സായ വിനോദകേന്ദ്രങ്ങളും പാർക്കുകളും അടച്ചിട്ടിരിക്കുകയാണ്
ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. സ്വകാര്യ മേഖലയിൽ ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. എല്ലാവരും വീടുകളില്‍ തുടരണമെന്നും അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.