ഇന്ത്യ- മാലിദ്വീപ്ന യതന്ത്ര തർക്കങ്ങൾക്കിടയിൽ ഇന്ത്യയുടെ ബഹിഷ്‌കരണ ആഹ്വാനം ടൂറിസം മേഖലയെ ബാധിച്ചെന്ന് സമ്മതിച്ച് മാലിദ്വീപ് മുൻ പ്രസിഡൻ്റ് മുഹമ്മദ് നഷീദ്. ഇന്ത്യൻ വിനോദസഞ്ചാരികൾ തൻ്റെ രാജ്യത്തേക്ക് തുടർന്നും വരണമെന്ന് മാലിദ്വീപ് ജനത ആഗ്രഹിക്കുന്നുവെന്നും മാലിദ്വീപ് ജനതയുടെ പേരിൽ താൻ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നതായും മോദി എല്ലാ ആശംസകളും നേർന്നതായും അദ്ദേഹം പറഞ്ഞു. താൻ മോദിയുടെ വലിയ പിന്തുണക്കാരനാണ്. നരേന്ദ്ര മോദിക്ക് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“യതന്ത്ര തർക്കങ്ങൾ മാലിദ്വീപിനെ വളരെയധികം ബാധിച്ചു. വളരെ ആശങ്കയുണ്ട്. മാലിദ്വീപിലെ ജനങ്ങളോട് ക്ഷമിക്കണം, ഇത് സംഭവിച്ചതിൽ ഖേദിക്കുന്നു. ഇന്ത്യൻ ജനതയെത്താൻ ആഗ്രഹിക്കുന്നു. അവധിക്കാലത്ത് മാലിദ്വീപിലേക്ക് വരൂ, ഞങ്ങളുടെ ആതിഥ്യ മര്യാദയിൽ ഒരു മാറ്റവും ഉണ്ടാകില്ല,” മുൻ പ്രസിഡൻ്റ് മാധ്യമങ്ങളോട് പറഞ്ഞു.
“പ്രസിഡൻ്റ് മുയിസു ഈ ചർച്ചകൾ നടത്തിയത് വളരെ നിർഭാഗ്യകരമാണ്. ഡോർണിയർ വിമാനത്തിലും ഹെലികോപ്റ്ററുകളിലും ഈ ചർച്ചകൾ അവസാനിപ്പിക്കാം. നമ്മുടെ ദ്വീപുകൾ വളരെ ദൂരെയാണ്, എല്ലാ ദ്വീപുകളിലും വികസിതമായ ആശുപത്രികളില്ല, അതിനാൽ, പലപ്പോഴും രോഗികളെ മാലിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്, കൂടാതെ അത് വേഗത്തിൽ ചെയ്യാൻ കഴിയുന്നത് വിമാനമാർഗമായിരിക്കും, അതിനാൽ ഞങ്ങൾക്ക് അത് ആവശ്യമാണ്.’,ഡോർണിയർ വിമാനത്തെക്കുറിച്ചും ഹെലികോപ്റ്ററുകളെക്കുറിച്ചും ചർച്ചകൾ അവസാനിപ്പിക്കാൻ നഷീദ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനോട് അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരായ ചില മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരില്‍ നയതന്ത്ര തര്‍ക്കം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ മാലിദ്വീപ് യാത്ര പിന്‍വലിച്ചിരുന്നു. ഹോട്ടലുകളുടെയും വിമാനടിക്കറ്റുകളുടെയും ബുക്കിങ് റദ്ദാക്കിയത് ദ്വീപ് രാഷ്ട്രത്തിന് വലിയ തിരിച്ചടിയായി. 2023-ല്‍ മാലിദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്.