“ബിലീവ് ഇറ്റ് ഓർ നോട്ട്” മ്യൂസിയം, വിശ്വസിച്ചേ മതിയാവൂ ഈ കാഴ്ചകൾ

ദുബായ് ഗ്ലോബൽ വില്ലേജിലെ “ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയം” വളരെ പ്രശസ്തമാണ്. അത്യപൂര്‍വ വസ്തുക്കളുടെ അദ്ഭുത കലവറയാണ് ഈ മ്യൂസിയം. ലോകത്തെമ്പാടും നിന്നുള്ള പുരാവസ്തുക്കൾ, ചരിത്രം ഉറങ്ങുന്ന ശേഷിപ്പുകൾ, അവിശ്വസനീയമായ കൗതുകനിർമ്മാണങ്ങള്‍ എന്നിവയെല്ലാമാണ് ഇവിടെയൊരുക്കിയിട്ടുളളത്. 1918 ല്‍ മികച്ച കായികമത്സരങ്ങളുടെ കാര്‍ട്ടൂണ്‍ വരച്ചുതുടങ്ങിയ വ്യക്തിയായിരുന്നു അമേരിക്കകാരനായ റോബർട്ട് റിപ്ലി യാണ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിന്റെ സ്ഥാപകൻ. കാര്‍ട്ടൂണുകള്‍ ജനശ്രദ്ധയാകര്‍ഷിച്ചതോടെ റിപ്ലി 1933 ല്‍ ചിക്കാഗോ വേള്‍ഡ് ഫെയറില്‍ തന്റെ ആദ്യ മ്യൂസിയം തുറന്നു. പിന്നീട് ലോകത്തെങ്ങും കാഴ്ചയുടെ വിരുന്നൊരുക്കി റിപ്ലിയുടെ മ്യൂസിയങ്ങള്‍ വ്യാപകമായി. റിപ്ലി ശേഖരിച്ച വ്യക്തിഗത പുരാവസ്തുക്കളും ഈ പ്രദർശനത്തിലുണ്ട്

എരിഞ്ഞണഞ്ഞ പതിനായിരക്കണക്കിന് സിഗരറ്റുകൊണ്ട് നിർമ്മിച്ച ശവപ്പെട്ടിയാണ് മ്യൂസിയത്തിൽ ആദ്യം കാണുക . ജീവിതം സിഗരറ്റ് പുകച്ച് നശിപ്പിക്കുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ ആണ് ഡി ബി ഹെൻഗൽ നിർമ്മിച്ച ഈ ശവപ്പെട്ടി. അരികിൽ തന്നെ കൗതുകമായി ചില്ലുകൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന പതിയായിരക്കണക്കിന് തീപ്പെട്ടിക്കോലുകള്‍കൊണ്ടുനിർമ്മിച്ച ചൈനീസ് പഗോഡയും ഉണ്ട്.കണ്ണാടിക്കൂട്ടിൽ തൂങ്ങിയാടുന്ന മനുഷ്യന്റെ തലകൾ അവിശ്വസനീയമെന്നു തോന്നാം എന്നാൽ ഇത് യാഥാർത്ഥ മനുഷ്യന്റെ തല തന്നെയാണ്. യുദ്ധത്തിൽ കൊലചെയ്ത എതിരാളിയുടെ തലകൾ വെട്ടിയെടുക്കുന്ന ഇക്വഡോറിലെജനതയുടെ പുരാതനമായ വന്യമായ ആചാരത്തിന്റെ നേർസാക്ഷ്യമാണിത്. ഇത് പ്രത്യേകപ്രക്രിയയിലൂടെ കേടുവരാതെ സൂക്ഷിക്കുന്നതാണ്. രണ്ടുതലയുമായി ജനിച്ച പശിക്കിടാവിന്റെയും, അഞ്ചു കാലുകളുമായി ജനിച്ച ആട്ടിൻകുട്ടിയുടെ രൂപവുമെല്ലാം സ്റ്റഫ് ചെയ്ത് ജീവൻ തുടിക്കുന്ന രീതിയിൽ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊമോഡോ ഡ്രാഗണിന്റെ പൂര്‍ണ അസ്ഥികൂടം തുടങ്ങി വിവിധ ജന്തുവർഗ്ഗങ്ങളുടെ അസ്ഥികൂടങ്ങളും ഇവിടെ കാണാം.

ഡയാന രാജകുമാരിയെ ഒരു സൂചിമുനയിൽ നിർമ്മിച്ചിരിക്കുന്ന അപൂർവ്വകാഴ്ചയുമുണ്ട്. നഗ്‌നനേത്രങ്ങൾകൊണ്ട് നോക്കിയാൽ ഒരു തരിയായിപോലും കാണാൻസാധിക്കാത്ത ഈ നീല ഗൗൺ ധരിച്ച രാജയകുമാറിയ കാണാൻ സൂക്ഷ്മദർശനിയിലൂടെ തന്നെ നോക്കണം. ഇന്നുവരെ ജീവിച്ചതില്‍ വച്ചേറ്റവും ഉയരമുള്ള മനുഷ്യൻ റോബർട്ട് വാഡ്ലോയുടെ പൂർണ്ണ പ്രതിമയും കാണാം. ഇരുപത്തിരണ്ടാം വയസില്‍ മരണം വാഡ്‍ലോയെ തട്ടിയെടുക്കുമ്പോൾ എട്ടടി 11.1 ഇഞ്ച് ഉയരമായിരുന്നു വാഡ്‍ലോയ്ക്ക് ഉണ്ടായിരുന്നത്. 1940 ല്‍ 22 ആം വയസില്‍ അദ്ദേഹം മരിക്കുന്നതുവരെ ധരിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ ഷൂസും ഇവിടെ ഇവിടെ ഉണ്ട്. വാഡ്‍ലോയുടെ ജീവിതചരിത്രവും പ്രദർശിപ്പിക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ ശരീരഭാരമുണ്ടായിരുന്ന വാല്‍ട്ടർ ഹഡ്സന്‍ , ഏറ്റവും ഉയരം കൂറഞ്ഞ ലൂസിയ സരാട്ടെ, തുടങ്ങി, വ്യത്യസ്തതകൊണ്ട് ചരിത്രം എഴുതിയവരുടെയും ഓർമ്മകൾ ഇവിടെ നിറയുന്നുണ്ട്.
രത്നങ്ങൾ കൊണ്ടുണ്ടാക്കിയ കൊട്ടാരം, 250,000-ലധികം മുള ടൂത്ത്പിക്കുകൾ കൊണ്ട് നിർമ്മിച്ച ചൈനീസ് ടൂത്ത്പിക്ക് കൊട്ടാരം, ടോയ്‌ലറ്റ് പേപ്പറുകൊണ്ടും, പെപ്സിബോട്ടിൽ കൊണ്ട് നിർമ്മിച്ച വിവാഹ വസ്ത്രങ്ങൾ, അങ്ങനെ അവിശ്വസനീയം എന്ന് തോന്നുന്ന യാഥാർഥ്യങ്ങളുടെ ഒരു കൂട്ടം കാഴ്ചകളുണ്ടിവിടെ. 4801 കമ്പ്യൂട്ടർ കീബോർഡുകൾ കൊണ്ട് ഡോ പവൽ നിർമ്മിച്ച എബ്രഹാം ലിങ്കന്റെ ചിത്രവും ഇവിടെ ഉണ്ട്. ഉപയോഗശൂന്യമായ ഡോളറുകൾകൊണ്ട് നിർമ്മിച്ച ശിൽപവും കൗതുകമാണ് . എന്നാൽ ആ ഡോളറുകളുടെ മൂല്യം കണക്കാക്കിയാൽ ഈ ശില്പത്തിന് കോടികളുടെ വിലമതിക്കും. മ്യാന്‍മറിലെ കയാന്‍ വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ കഴുത്തിന് കുറുകെ വലിയ ഭാരമുളള ചെമ്പ് വളയങ്ങള്‍ ധരിക്കുന്നതിന്റെ മാതൃകയും ചുണ്ടിൽ ഇടുന്ന വളയവും എല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ചേംബർ ഓഫ് ഹൊറേഴ്സും മ്യൂസിയത്തിന്‍റെ ഭാഗമായുണ്ട്. ദക്ഷിണേഷ്യൻ ഗോത്രങ്ങളിൽ നിന്നുള്ള മഴു, കഠാര തുടങ്ങിയ ആയുധങ്ങളും ചേംബർ ഓഫ് ഹൊറേഴ്സിലുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് ഫോക്‌സ്‌ഹോളുകളിൽ കുടുങ്ങിയ സൈനികർ രൂപകല്പന ചെയ്ത ട്രെഞ്ച് ആർട്ട് ബുള്ളറ്റ്, ചൈനയില്‍ ഉണ്ടായിരുന്ന ശിക്ഷയായ തുറന്ന തീയിൽ ചുട്ടുപൊള്ളിക്കുന്നതെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിപുരാതന പീഠന രീതികളുടെ മനം മടുപ്പിക്കുന്ന കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ പിന്നെ പ്രതീക്ഷയുടെ പുത്തൻ ലോകമാണ്. ശാസ്ത്രം എത്ര വളർന്നുവെന്നതിന്റെ നേർചിത്രം. ബഹിരാകാശത്ത് നിന്നുള്ള ആകർഷണങ്ങളും ശേഖരങ്ങളും പ്രദർശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൈ ലാബിന്റെ മാതൃകയും ഉൽക്കയുടെ അവശിഷടങ്ങളും എല്ലാം ഇവിടെ ഉണ്ട്. യുഎഇയുടെ ബഹിരാകാശ പര്യവേഷണത്തിന്‍റെ ഓർമ്മയ്ക്കായുളള പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇനി ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നതിന്റെ അനുഭവം എന്താകുമെന്നറിയാൻ ഈ വോടെക്സ് തണലിലൂടെ കടന്നുപോവാനും കഴിയും. നിർദേശങ്ങൾ നൽകിയാണ് ഇതിലൂടെ കടത്തിവിടുക. അങ്ങനെ ദുബായ് ഗ്ലോബൽ വില്ലേജിലെ ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയം സന്ദർശകരോട് പറയും ഇതെല്ലം വിശ്വസിച്ചേ മതിയാവൂ…..

ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി ഡൽഹി-മുംബൈ അതിവേഗപാത

ഇന്ത്യയിലെ ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി മാറി ഡൽഹി-മുംബൈ അതിവേഗപാത. ഇതോടെ ഇന്ത്യയിൽ ആദ്യമായി ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഒരു പ്രത്യേക വന്യജീവി ഇടനാഴി അവതരിപ്പിക്കുകയാണ്. അതിവേഗപാതയുടെ 12 കിലോമീറ്റർ...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് അപകടം; ഒരാൾ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണ് അപകടം ഒരാൾ മരിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീയാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി...

വെളിപ്പെടുത്തലുകൾ നടത്തിയതിൽ ഭയമില്ല, നടപടി നേരിടാനും തയ്യാർ, രോഗികൾ നന്ദി അറിയിച്ചു: ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ പ്രതികരണവുമായി ഡോ ഹാരിസ് ചിറയ്ക്കൽ. വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ല എന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. ഈ...

കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച അധ്യാപകന് സസ്പെൻഷൻ

മലപ്പുറം: ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകന് എതിരെ നടപടി. സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടികെ...

ഘാനയുടെ പരമോന്നത ദേശീയ ബഹുമതി ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ പരമോന്നത ബഹുമതിയായ 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ പശ്ചിമാഫ്രിക്കൻ രാഷ്‌ട്ര സന്ദർശന വേളയില്‍ പ്രസിഡന്റ്...

ഡാബർ ച്യവനപ്രാശിനെതിരെ പരസ്യം, പതഞ്ജലി ആയുർവേദത്തിന് ഇടക്കാല ഉത്തരവിൽ വിലക്ക്

ഡാബർ ച്യവനപ്രാശിനെ ലക്ഷ്യം വച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദത്തെ ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വിലക്കി. പതഞ്ജലി തങ്ങളുടെ ജനപ്രിയ ഉൽപ്പന്നങ്ങളിലൊന്നിനെക്കുറിച്ച് അപകീർത്തികരമായ പരസ്യങ്ങൾ നൽകുന്നുവെന്ന്...

ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാർ 48 മണിക്കൂറിനുള്ളിൽ സാധ്യമാകുമെന്ന് സൂചന

ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ താൽക്കാലികമായി നിർത്തുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 9 സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര...

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ അൽ-ഖ്വയ്ദ ഭീകരർ തട്ടിക്കൊണ്ടുപോയി

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടന ആയ അൽ-ഖ്വയ്ദയും ആയി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം)...