ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അനിശ്ചിത്വം തുടരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. വടകരയില്‍ ഷാഫി പറമ്പിലാകും സ്ഥാനാര്‍ത്ഥി എന്ന് അറിയുന്നു. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നുമാണ് ലഭിക്കുന്ന വിവരം. ടി എന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്.
ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാവും മത്സരത്തിന് ഉണ്ടാവുക എന്നും വിവരങ്ങൾ പുറത്തുവരുന്നു. മറ്റ് മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാര്‍ മത്സരിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.