കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട് ഗൂഡല്ലൂരില്‍ രണ്ടു മരണം. തമിഴ്‌നാട്ടില്‍ കേരള അതിര്‍ത്തിക്ക് സമീപം രണ്ടിടത്താണ് കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചത്. ഒരാള്‍ തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിലും മറ്റൊരാൾ ഇന്ന് പുര്‍ച്ചെ നാലുമണിക്ക് മസനഗുഡിയിലുമാണ് മരിച്ചത്. പ്രദേശവാസിയായ കര്‍ഷകൻ നാഗരാജ് ആണ് മസനഗുഡിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ദേവര്‍ ഷോലയിലെ എസ്‌റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ്(52) എന്നിവരാണ് മരിച്ചത്. എസ്റ്റേറ്റില്‍ വെള്ളം നനയ്ക്കുന്നതിനിടെയാണ് മാതേവിനെ കാട്ടാന ആക്രമിച്ചത്. ഏഴ് എട്ട് മാസങ്ങളായി ഈ പ്രദേശങ്ങളില്‍ കാട്ടാന ആക്രമണം രൂക്ഷമാണ്. ആന പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. അഞ്ച് മണിക്കൂര്‍ ഇടവേളയിലാണ് രണ്ട് കാട്ടാന ആക്രമണം ഉണ്ടായത്.