കോൺഗ്രസ് വിടുന്നത് മടുത്തിട്ടാണെന്ന് പത്മജ വേണുഗോപാൽ. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ വ്യക്തമാക്കി. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. തന്നെ തോല്‍പിച്ചവരെയൊക്കെ അറിയാം. കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചത്.
ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളതെന്നും പത്മജ പറഞ്ഞു. അച്ഛൻ ഏറെവിഷമിച്ചാണ് അവസാനകാലത്ത് ജീവിച്ചത്. താൻ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ പാര്‍ട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓര്‍ക്കണമായിരുന്നുവെന്ന് സഹോദരൻ കൂടിയായ കെ മുരളീധരൻ പറഞ്ഞിരുന്നു. സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരൻ നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പത്മജ പറഞ്ഞു. തന്‍റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരനെ വരെ പാര്‍ട്ടി കൈവിട്ടുവെന്ന ധ്വനിയും പത്മജ നല്‍കി. അച്ഛൻ ഏറെവിഷമിച്ചാണ്അവസാനകാലത്ത് ജീവിച്ചതെന്നും, താൻ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ വെളിപ്പെടുത്തി. .
പത്മജ ബിജെപിയിൽ ചേരുമെന്ന് ഇന്നലെയാണ് വാർത്ത പ്രചരിച്ചത്. ഇതിനിടെ താനൊരു തമാശ പറഞ്ഞതാണെന്നും അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ലെന്നും അവർ പ്രതികരിച്ചു. ഇക്കാര്യം വിശദീകരിച്ച് പത്മജ ഫേസ്ബുക്കിലും ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ പിന്‍വലിച്ചു. കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണിക്ക് പിന്നാലെ കെ കരുണാകരന്റെ മകളും ബിജെപിയിലേക്ക് പോകുന്നതിന്റെ ഞെട്ടലിലാണ് പാർട്ടി നേതൃത്വം.