വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വം ചർച്ചയാവുന്നു. സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപിയിൽ കൂടുതൽ നേതാക്കൾ പരസ്യ വിമര്‍ശനവുമായി രംഗത്ത് വരുന്നു. വലിയ വിജയ സാധ്യതയുള്ള മണ്ഡലം ആയിരുന്നു പത്തനംതിട്ടയെന്നും എന്ത് അടിസ്ഥാനത്തിൽ ആണ് ഇങ്ങനെയൊരു സ്ഥാനാർത്ഥി വന്നത് എന്ന് അറിയില്ലെന്നും ബിജെപി ചിറ്റാർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ് പ്രതാപൻ വിമര്‍ശിച്ചു.
പി.സി ജോർജ് പറഞ്ഞത് പോലെ സ്ഥാനാർഥിയെ ആളുകൾക്ക് പരിചയപ്പെടുത്തേണ്ട അവസ്ഥയാണ്. സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ആർഎസ്എസ് പറഞ്ഞാൽ മാത്രമേ അനുസരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതുമുതൽ ചർച്ചയായതാണ് അനിലിന്റെ സ്ഥാനാർത്ഥിത്വം. അനിലിനെതിരെ കൂടുതൽ ആളുകൾ രംഗത്തുവരുന്നതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്.