യുഎഇയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥയും മേഘാവൃതവുമായ അന്തരീക്ഷവുമായിരിക്കും. പുറത്തിറങ്ങുമ്പോൾ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കിഴക്ക് തീരപ്രദേശങ്ങളിലാണ് കനത്ത മഴ പെയ്യാൻ സാധ്യതയുള്ളത്. കാറ്റിനും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത പെട്ടെന്നുള്ള മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപീകരിച്ചു. പ്രതികൂല കാലാവസ്ഥയായതിനാൽ രണ്ടു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുകയും ചെയ്തു. ഫെബ്രുവരി 11 മുതൽ 15 വരെ യു.എ.ഇ 27 ക്ലൗഡ് സീഡിങ് നടത്തിയതും മഴ കൂടുതൽ ലഭ്യമാക്കാൻ സഹായിച്ചിരുന്നു. ഒമാൻ കടലിലും, അറബികടലിലും അന്തരീക്ഷ പ്രക്ഷുബ്ധമായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്.