പ്രതിഷേധിക്കുന്ന കർഷകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ച് ഹരിയാന പോലീസ്

‘ദില്ലി ചലോ’ പ്രതിഷേധ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കർഷകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ച് ഹരിയാന പോലീസ് . പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ തകർക്കാനും പോലീസിന് നേരെ കല്ലെറിഞ്ഞ് ക്രമസമാധാനം തകർക്കാനും കർഷകർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു. കർഷകരുടെ പ്രതിഷേധത്തിനിടെ അംബാല ജില്ലയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹരിയാന പോലീസ് പറഞ്ഞു. 1980ലെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം പ്രതിഷേധിക്കുന്ന കർഷക നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. പിന്നീട് കടുത്ത പ്രതിഷേധത്തിനൊടുവിൽ ഉത്തരവ് പിൻവലിച്ചു.

കർഷകർ സമരം ആരംഭിക്കുന്നതിന് മുമ്പ്, സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് വ്യക്തമാക്കി ഹരിയാന പോലീസ് യൂണിയനുകൾക്ക് നോട്ടീസ് അയച്ചിരുന്നു. പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും നഷ്ടം നികത്താൻ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും നോട്ടീസിൽ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ‘ദില്ലി ചലോ’ മാർച്ചിൻ്റെ ഭാഗമായി ശംഭു അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ കർഷകർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അംബാല പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും പൊതു-സർക്കാർ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തതായി പോലീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. നാട്ടിലെ സമാധാന അന്തരീക്ഷവും ക്രമസമാധാനവും തകർക്കാനുള്ള ശ്രമങ്ങളും കർഷകരുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു

കർഷകരമായുള്ള ഏറ്റുമുട്ടലിൽ ഏകദേശം 30 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും രണ്ട് ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. അതേസമയം, പഞ്ചാബ്-ഹരിയാന അതിർത്തിയിലെ പ്രതിഷേധ കേന്ദ്രമായ ഖനൗരിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പ്രതിഷേധക്കാരൻ കൊല്ലപ്പെടുകയും 12 ഓളം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഫെബ്രുവരി 13 ന് ആരംഭിച്ച കർഷക പ്രതിഷേധം രണ്ട് ദിവസത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ചില കർഷക നേതാക്കൾ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ട്. ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ വിവരങ്ങൾ ഇവർ അതുവഴി പ്രചരിപ്പിക്കുകയാണ്. ഇതിന് തൊടുന്ന വലിയ ആശങ്കകളാണ് രൂപപ്പെട്ടിരിക്കുന്നതെന്നും പൊലീസ് പത്രക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...