യുപിയിലെ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് പിന്നില്‍ പ്രിയങ്ക ഗാന്ധിയെന്ന് റിപോർട്ടുകൾ

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടിഅധ്യക്ഷന്‍ അഖിലേഷ് യാദവ് സ്ഥിരീകരിച്ചതിന് പിന്നാലെ വിവാദം ഉയരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് സംഭാഷണത്തിന് തുടക്കമിട്ടതെന്നും രാഹുല്‍ ഗാന്ധിയുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷം അഖിലേഷ് യാദവുമായി പ്രിയങ്ക സംസാരിച്ചുവെന്നും റിപോർട്ടുകൾ ഉണ്ട്. കോണ്‍ഗ്രസുമായുള്ള ബന്ധം വഷളായെന്നും സഖ്യം അവസാനിപ്പിച്ചെന്നുമുള്ള ഊഹാപോഹങ്ങള്‍ ഒറ്റ പ്രതികരണത്തിലൂടെയാണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തള്ളിക്കളഞ്ഞത്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുമായി സഖ്യം തുടരുകയാണെന്നും രാഹുല്‍ ഗാന്ധിയുമായി തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

മൊറാദാബാദ് സീറ്റിനുള്ള ആവശ്യം കോണ്‍ഗ്രസ് ഉപേക്ഷിച്ച് പകരം സീതാപൂര്‍, ശ്രാവസ്തി, വാരണാസി എന്നിവ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങിയത്. അമേഠി, റായ്ബറേലി, പ്രയാഗ്രാജ്, വാരണാസി, മഹാരാജ്ഗഞ്ച്, ഡിയോറിയ, ബന്‍സ്ഗാവ്, സീതാപൂര്‍, അംറോഹ, ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, കാണ്‍പൂര്‍, ഝാന്‍സി, ബരാബങ്കി, ഫത്തേപൂര്‍ സിക്രി, സഹാറന്‍പൂര്‍, മഥുര എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഇരുപാര്‍ട്ടികളും ഉടന്‍ വാര്‍ത്താസമ്മേളനം നടത്തിയേക്കും എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു .

കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി നടന്ന ചര്‍ച്ചയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ച നിര്‍ത്താന്‍ തീരുമാനിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന വിവരം പുറത്തുവന്നത്.സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് ജയറാം രമേശ് അവകാശപ്പെട്ടിരുന്നു.എസ്പിയും കോണ്‍ഗ്രസും സഖ്യം സംബന്ധിച്ച കാര്യത്തില്‍ അനുകൂല നിലപാടിലാണെന്നും ചര്‍ച്ചകള്‍ നല്ല അന്തരീക്ഷത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.സീറ്റ് പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നുഅദ്ദേഹം അവകാശപ്പെട്ടിരുന്നു.

17 ലോക്സഭാ സീറ്റുകളെന്ന അന്തിമ വാഗ്ദാനം എസ്പി കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ഇതിൽ കൂടുതൽ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ കഴിയില്ലെന്നും എസ്പി തുറന്നടിച്ചു. റായ്ബറേലിയിലോ അമേഠിയിലോ നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ അഖിലേഷ് യാദവും പങ്കെടുക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. രാഹുലിന്റെ യാത്ര അമേഠിയിലെത്തിയ ദിവസമാണ്, സഖ്യം രൂപീകരിക്കുന്നത് വരെ ഈ യാത്രയില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷ് തുറന്നടിച്ചത്.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...