അൽഐൻ നഗരത്തോടു ചേർന്ന്കിടക്കുന്ന ജാഹിലി പാർക്കിൽ അൽഐൻ പുഷ്പമേളക്ക് തുടക്കമായി. വൈകീട്ട് നാലു മുതൽ 10 വരെയാണ് പ്രദർശനം. പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. മാർച്ച് 14 വരെ പുഷ്പമേള നീണ്ടുനിൽക്കും. വിവിധ വർണത്തിലുള്ള പൂക്കളും ചെടികളും വർണ വെളിച്ചങ്ങൾകൊണ്ടും പാർക്കിനെ മനോഹരമായി രൂപകൽപന ചെയ്തിരിക്കുകയാണ്. പാർക്കിൽ പൂക്കൾകൊണ്ട് ആകർഷണീയമായ വിവിധ രൂപങ്ങളും സംവിധാനിച്ചിരിക്കുന്നു. പാർക്കിൽ ഭക്ഷ്യവിഭവങ്ങളുടെയും ഇതര ഉൽപന്നങ്ങളുടെയും വിപണന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ അൽഐൻ പുഷ്പമേളയുടെ ഭാഗമായാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്.