ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഓപ്പന്‍ഹൈമര്‍ ഏഴ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി

ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓപ്പന്‍ഹൈമർ ഏഴ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ആറ്റം ബോംബുകളുടെ പിതാവ് എന്നറിയപ്പെടുന്ന ഭൗതിക ശാസ്ത്രജ്ഞന്‍ ജെ റോബര്‍ട്ട് ഓപ്പന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ബയോപിക് ചിത്രം ഓപ്പന്‍ഹൈമര്‍ ആണ് പുരസ്‌കാരവേദിയിലെ താരം. മികച്ച സിനിമ, മികച്ച നടന്‍, മികച്ച സഹനടന്‍ ഒറിജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, എഡിറ്റിങ്, എന്നീ പുരസ്‌കാരങ്ങളും ഓപ്പന്‍ഹൈമര്‍ സ്വന്തമാക്കി. നടി ദീപിക പദുക്കോണും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ദ സോണ്‍ ഓഫ് ഇന്ററസ്റ്റിന്റെ സംവിധായകന്‍ ജോനാഥന്‍ ഗ്ലേസറിന് പുരസ്‌കാരം സമ്മാനിച്ചത് ദീപികയാണ്.

ഓപ്പണ്‍ഹൈമറെ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി മികച്ച നടനായി. റോബര്‍ട്ട് ഡൗണി ജൂനിയറെ മികച്ച സഹനടനായി തിരഞ്ഞെടുത്തു. ക്രിസ്റ്റഫര്‍ നോളനാണ് മികച്ച സംവിധായകന്‍. ഇതാദ്യമായാണ് നോളന്‍ ബാഫ്ത പുരസ്‌കാരം നേടുന്നത്. യോര്‍ഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ‘പുവര്‍ തിങ്സ് മികച്ച നടിയടക്കം അഞ്ച് പുരസ്‌കാരങ്ങള്‍ നേടി. പുവര്‍ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോണിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. കോസ്റ്റ്യും ഡിസൈനര്‍, മേക്കപ്പ് ആന്‍ഡ് ഹെയര്‍, സ്പെഷ്യല്‍ വിഷ്വല്‍ എഫക്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നീ പുരസ്‌കാരങ്ങളും പുവര്‍ തിങ്സ് സ്വന്തമാക്കി

അലക്‌സാണ്ടന്‍ പൈന്‍ സംവിധാനം ചെയ്ത ദ ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. മികച്ച കാസ്റ്റിങ്ങിനും ചിത്രം പുരസ്‌കാരം നേടി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഓഷ്വിട്സിന്റെ സമീപത്തുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കമാന്‍ഡറുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് മികച്ച ബ്രിട്ടീഷ് സിനിമയായി. യാവോ മിയാസാക്കിയുടെ ദ ബോയ് ആന്‍ഡ് ഹെറോണ്‍ മികച്ച ആനിമേറ്റഡ് സിനിമ പുരസ്‌കാരം നേടുന്ന ആദ്യത്തെ ജാപ്പനീസ് സിനിമയായി. കോര്‍ട്ട് റൂം സിനിമയായി ഏറെ ശ്രദ്ധിക്കപ്പെട്ട അനാട്ടമി ഓഫ് എ ഫോളും അമേരിക്കന്‍ ഫിക്ഷനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നേടി.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...