‘ഡൽഹി ചലോ മാർച്ച്’: ഹരിയാനയിൽ നിയന്ത്രണം, ഡൽഹിയിൽ ജാഗ്രത

ഫെബ്രുവരി 13ന് 200 കർഷക യൂണിയനുകൾ സംഘടിപ്പിക്കുന്ന ‘ഡൽഹി ചലോ’ മാർച്ചിന് മുന്നോടിയായി, സംസ്ഥാനത്തിൻ്റെ പ്രധാന റോഡുകളിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. കൂടാതെ ഡൽഹിയിൽ ജാ​ഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് മുന്നോടിയായി ക്രമസമാധാനം ഉറപ്പാക്കാൻ പഞ്ച്കുളയിൽ 144 ഏർപ്പെടുത്തിയിട്ടുണ്ട്. കർഷക മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പോലീസും അതീവ ജാഗ്രതയിലാണ്, ഡൽഹിയുടെ എല്ലാ അതിർത്തികളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 13 വരെ മൊബൈൽ ഇന്റർനെറ്റ് ബൾക്ക് എസ്എംഎസ്, എല്ലാ ഡോംഗിൾ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും ഉൾപ്പെടെ 200-ലധികം കർഷക യൂണിയനുകൾ ചേർന്നാണ് 13ന് മാർച്ച് സംഘടിപ്പിക്കുന്നത്. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണ് ജാഥയുടെ ലക്ഷ്യം. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി അതിർത്തിയിലെത്തുന്നത് തടയാൻ ഡൽഹി പൊലീസ് ഒരുക്കങ്ങൾ തുടങ്ങി, ഇതിനായി അതിർത്തികളിൽ വലിയ ക്രെയിനുകളും കണ്ടെയ്‌നറുകളും സ്ഥാപിച്ചിട്ടുണ്ട്.

ഹരിയാന ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ബൾക്ക് എസ്എംഎസുകളും മൊബൈൽ നെറ്റ്വർക്കുകളിൽ വോയ്സ് കോളുകൾ ഒഴികെയുള്ള എല്ലാ ഡോംഗിൾ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കും. ഫെബ്രുവരി 11 ന് രാവിലെ 6 മുതൽ ഫെബ്രുവരി 13 ന് രാത്രി 11:59 വരെ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടായിരിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം, കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ചിന് മുന്നോടിയായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അംബാല, ജിന്ദ്, ഫത്തേഹാബാദ് ജില്ലകളിലെ അതിർത്തികൾ സുരക്ഷിതമാക്കാൻ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരികയാണ്. ഡൽഹിയിലേക്കുള്ള കർഷക മാർച്ചിന്റെ ഭാഗമായി അംബാലയിൽ ഹരിയാന പോലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് ബാരിക്കേഡുകൾ സ്ഥാപിച്ച് വരികയാണ്.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...