ജാര്‍ഖണ്ഡില്‍ വിശ്വാസം തെളിയിച്ച് ചമ്പൈ സോറന്‍

ജാര്‍ഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ചമ്പൈ സോറന്‍. വിശ്വാസവോട്ടെടുപ്പില്‍ 47 സഖ്യകക്ഷി എംഎല്‍എമാര്‍ പിന്തുണച്ചു. അതേസമയം പ്രതിപക്ഷത്തിന് 29 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഗവര്‍ണര്‍ സിപി രാധാകൃഷ്ണനാണ് ചമ്പൈ സോറന്റെ വിജയം പ്രഖ്യാപിച്ചത്. നിയമസഭയില്‍ ആര്‍പ്പുവിളികളോടെയാണ് പ്രഖ്യാപനത്തെ വരവേറ്റത്. വിശ്വാസവോട്ടെടുപ്പിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചൊവ്വാഴ്ച സഭാ സമ്മേളനം വീണ്ടും പുനരാരംഭിക്കും.

81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലെ ഭൂരിപക്ഷം 41 ആണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് (ജെഎംഎം) 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അത് 50 ആയി ഉയരുമെന്നുമാണ് ഇന്നത്തെ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ചമ്പൈ സോറന്‍ പറഞ്ഞത്. എന്നാല്‍ 47 പേരുടെ വോട്ട് മാത്രമാണ് അദ്ദേഹത്തിന് ഉറപ്പിക്കാനായത്. നിയമസഭയുടെ ഇന്നത്തെ പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെയാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം ബിജെപിയെ കടന്നാക്രമിച്ചു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതെന്നും ക്ലീന്‍ ചിറ്റും നല്‍കിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഹേമന്ത് സോറനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും ജാര്‍ഖണ്ഡിലെ തന്റെ സര്‍ക്കാര്‍ സോറന്റെ ഭരണത്തിന്റെ രണ്ടാം ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജാര്‍ഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവാണ് അദ്ദേഹം. ഭൂമി കുംഭകോണക്കേസിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ നടന്നത്. കോൺഗ്രസ് നേതാവ് അലംഗീർ അലൻ, രാഷ്ട്രീയ ജനതാദളിൻ്റെ (ആർജെഡി) സത്യാനന്ദ് ഭോഗ്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ചമ്പൈ സോറനോട് ​ഗവർണർ നിർദ്ദേശിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.

ഭൂമി കുംഭകോണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ഹേമന്ത് സോറനും തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പിഎംഎല്‍എ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഹാജരായി. നിയമസഭയില്‍ സംസാരിച്ച ഹേമന്ത് സോറന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുകയും ഭൂമി കുംഭകോണത്തില്‍ തനിക്കുള്ള ബന്ധം തെളിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിക്കുകയും ചെയ്തു. അത് തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയം വിടുമെന്നും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. നേരത്തെ സിദ്ദിഖ് ആയിരുന്നു...

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു, വി നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ....

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷൻ നാളെ തുടങ്ങും

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷന് മദീനത്ത് ജുമൈറയിൽ നാളെ തുടക്കമാവും. "സുസ്ഥിര ഭാവി" എന്ന പ്രമേയത്തിൽ ആണ് നാളെയും മറ്റന്നാളും പരിപാടി നടക്കുക. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ...

ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിൽ 3 വിഐപികൾ എത്തിയെന്ന് റിപ്പോർട്ട്

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ 3 വിഐപികൾ എത്തി. എന്നാൽ ഈ വന്നത് ആരെന്നോ എന്തിനു വേണ്ടി വന്നു എന്നോ അല്ലെങ്കിൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നോ ആർക്കും അറിയില്ല. മാത്രമല്ല ജയിലിലേക്ക്...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...