ലിയനാഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ പെയിന്റിങ് മൊണാലിസക്ക് നേരെ പാരിസിൽ ആക്രമണം. 2 യുവതികൾ സൂപ്പ് എറിഞ്ഞ് പ്രതിഷേധിച്ചു. ഫ്രാൻസിലെ പാരിസിൽ ലൂവ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മൊണാലിസ പെയിന്റിങ്ങിലേക്ക് രണ്ടു സ്ത്രീകളാണ് സൂപ്പ് ഒഴിച്ചത്. ഈ ചിത്രത്തിന് നേരെ പരിസ്ഥിതി പ്രക്ഷോഭകരാണ് കടന്നു കയറി സൂപ്പ് ഒഴിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ് മോണാലിസ. ലോകത്ത് ഏറ്റവും മൂല്യവുമുള്ള ചിത്രമാണിത്. ഏതാണ്ട് 8000 കോടി രൂപയ്ക്ക് ചിത്രം ഇൻഷൂർ ചെയ്തിട്ടുണ്ട്. അതേസമയം, ചിത്രത്തിന് ബുള്ളറ്റ്പ്രൂഫ് സംരക്ഷണം ഉള്ളതിനാൽ കേടുപാടുകൾ സംഭവിച്ചില്ല.
മികച്ച വേതനം ആവശ്യപ്പെട്ട് ഫ്രാൻസിൽ കർഷകർ ദിവസങ്ങളായി പ്രതിഷേധം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണു മൊണാലിസ ചിത്രത്തിനു നേരെയുണ്ടായ ആക്രമണം.‘‘നിങ്ങളുടെ കാർഷിക സമ്പ്രദായം മോശമാണ്. കർഷകർ ജോലി സ്ഥലത്തു മരിക്കുകയാണ്. കൂടുതൽ പ്രാധാന്യം എന്തിനാണ്? കലയ്ക്കാണോ അതോ ആരോഗ്യദായകവും സുസ്ഥിരവുമായ ഭക്ഷണത്തിനാണോ?’’– പ്രതിഷേധക്കാർ ചിത്രത്തിനു മുൻപിൽനിന്നും ചോദിച്ചു