ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മത്സരിക്കുക 11 സീറ്റുകളില്‍: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 11 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഈ ഫോര്‍മുല അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. തീരുമാനം കോണ്‍ഗ്രസിന്റേതല്ലെന്നും അഖിലേഷ് യാദവിന്റെയാണെന്നുമാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയും 2024 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് അഖിലേഷ് യാദവ് യുപിയിലെ സീറ്റ് വിഹിതം പ്രഖ്യാപിച്ചത്.

അതേസമയം 11 സീറ്റുകളുമായുള്ള സഖ്യം കോണ്‍ഗ്രസ് നേതാക്കള്‍ നിരസിച്ചെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി വിശദീകരണം നല്‍കി. ഇത് ഒരു നിര്‍ദ്ദേശമാണെന്നും കൂടുതല്‍ സീറ്റുകള്‍ നേടാനാകുന്ന സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് അഖിലേഷ് യാദവിനെ അറിയിച്ചാല്‍ അത് വര്‍ദ്ധിപ്പിക്കാമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യാ മുന്നണിയ്ക്കുള്ളില്‍ തുടരുന്ന വിള്ളലുകള്‍ക്ക് കോണ്‍ഗ്രസിനെ അഖിലേഷ് യാദവ് കുറ്റപ്പെടുത്തിയിരുന്നു. സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്യാനും ഇടപഴകാനും പാര്‍ട്ടി കാണിക്കേണ്ട ആവേശം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 80 മണ്ഡലങ്ങളിലാണ് മത്സരം നടക്കുക. 2019ലെ തിരഞ്ഞെടുപ്പില്‍ 80ല്‍ 62 സീറ്റും ബിജെപിയും സഖ്യകക്ഷിയായ അപ്നാദളും (എസ്) നേടിയപ്പോള്‍ എസ്പി-ബിഎസ്പി സഖ്യം 15 സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റും മാത്രമേ നേടാനായുള്ളൂ.

255 സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന ഘടകങ്ങളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയതെങ്കിലും 421 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പോലും ചില സംസ്ഥാനങ്ങളിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് വിട്ടുവീഴ്ച നടത്തിയിരുന്നു. ബിഹാറില്‍ ആര്‍ജെഡി, മഹാരാഷ്ട്രയില്‍ എന്‍സിപി, കര്‍ണാടകയില്‍ ജെഡിഎസ്, ജാര്‍ഖണ്ഡില്‍ ജെഎംഎം, തമിഴ്നാട്ടില്‍ ഡിഎംകെ എന്നിവയുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നു. കഴിഞ്ഞ തവണ ബിഹാറില്‍ 9, ജാര്‍ഖണ്ഡില്‍ 7, കര്‍ണാടകയില്‍ 21, മഹാരാഷ്ട്രയില്‍ 25, തമിഴ്നാട്ടില്‍ 9 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നു.യുപിയില്‍ 70 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. എന്നാല്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.

വാളയാർ പീഡനക്കേസ്,‌ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം

വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളെ കൂടി പ്രതിചേർത്ത് സിബിഐ. മാതാപിതാക്കൾക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം...

ചൈനയില്‍ അസാധാരണ വൈറസ് ബാധ ഇല്ല, എച്ച്എംപിവി സ്വാഭാവിക അണുബാധ: ലോകാരോഗ്യസംഘടന

ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചുരുക്കം കേസുകളില്‍ ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ ആകാം. ശിശുക്കളിൽ...

ആന്ധ്രയിൽ കൂട്ടത്തോടെ അവധി ആഘോഷിക്കാൻ സുപ്രീംകോടതി ജഡ്ജിമാർ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും മറ്റ് 24 സുപ്രീം കോടതി ജഡ്ജിമാരും ഈ വാരാന്ത്യത്തിൽ ആന്ധ്രാപ്രദേശിൽ അവധി ആഘോഷിക്കാൻ എത്തിയേക്കും. ജനുവരി 11 മുതൽ 14 വരെ ജീവിതപങ്കാളികൾ ഉൾപ്പെടെയുള്ള സംഘം...

അമേരിക്കയെ ഞെട്ടിച്ച് കാട്ടുതീ; 5 മരണം, അഗ്നിക്കിരയായത് ആയിരത്തിലേറെ വീടുകൾ

അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ വനത്തിലുണ്ടായ കാട്ടുതീ ജനവാസ മേഖലകളെയും വിഴുങ്ങി. മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റ് കാട്ടുതീയെ കൂടുതൽ വിനാശകരമാക്കി. സ്ഥിതി രൂക്ഷമായതോടെ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.വനങ്ങൾ മുതൽ ഉയർന്ന...

എന്‍ എം വിജയന്റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിചേര്‍ത്തു, ചുമത്തിയത് ആത്മഹത്യാപ്രേരണ കുറ്റം

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ ആത്മഹത്യയിൽ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് പ്രതി ചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. കേസിൽ ഐ സി...

ഞെട്ടലുണ്ടാക്കി തിരുപ്പതിയിലെ ദുരന്തം, ആളുകൾ ഇടിച്ച് കയറിയതിനെ തുടർന്നെന്ന് തിരുപ്പതി ദേവസ്വം

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ദ്വാര ദർശന ടിക്കറ്റിംഗ് കേന്ദ്രത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. തീർത്ഥാടകർക്കുള്ള പ്രത്യേക സന്ദർശനമായ വൈകുണ്ഠ ദ്വാര ദർശനത്തിന് ടോക്കൺ ലഭിക്കാൻ നാലായിരത്തിലധികം ആളുകൾ...

ലൈംഗികാധിക്ഷേപ കേസില്‍ യൂട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിയുമായി ഹണി റോസ്

ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് കൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെ...

ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം നേതാവ് ജി സുധാകരൻ

ലൈംഗിക അധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍. ബോബിയെ പരമനാറിയെന്ന് വിശേഷിപ്പിച്ച ജി.സുധാകരന്‍ നിരവധി സ്ത്രീകളെ അപമാനിച്ചിട്ടുള്ള ബോബിക്കെതിരെ പോലീസ്...