സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു

സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു. 77 വയസായിരുന്നു. പക്ഷാഘാതത്തേ തുടർന്ന് ഏറെനാളായി വിശ്രമത്തിൽ ആയിരുന്നു. പുലർച്ചെ 2.30 ഓടെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. ബുധനാഴ്‌ച ചെന്നൈയിലായിരിക്കും അദ്ദേഹത്തിന്റെ സംസ്‌കാരം.

ചടുല നമ്പറുകളിലൂടെ 70കളിലും 80കളിലും പുതുതലമുറയ്ക്ക് കെ.ജെ.ജോയ് ആവേശം ആയി. ആത്മ സുഹൃത്തായ ജയന് വേണ്ടി സൃഷ്ടിച്ച ഗാനങ്ങളെല്ലാം കാലം മായ്ക്കാത്ത ഹിറ്റുകൾ ആയി. 1975ൽ പുറത്തിറങ്ങിയ “ലൗ ലെറ്റർ” എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ഏറെ ഹിറ്റായ ‘എൻ സ്വരം പൂവിടും ഗാനമേ’ എന്ന ഗാനമടക്കം അദ്ദേഹം ചിട്ടപ്പെടുത്തി. അക്കാർഡിയനും കീബോർഡും മലയാള സിനിമയിൽ വിപുലമായി ഉപയോഗിച്ചത് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിലാണ്. 200 ഓളം ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചു. വിവിധ സംഗീത സംവിധായകർക്കായി 500ലധികം ചിത്രങ്ങളിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.
ലൗ ലെറ്റർ, ചന്ദനച്ചോല,ആരാധന, ഇവനെന്റെ പ്രിയപുത്രൻ,അഹല്യ, ലിസ,മുക്കവനെ സ്നേഹിച്ച ഭൂതം,അനുപല്ലവി, സ‌‌ർപ്പം, തരംഗം, ശക്തി,ചന്ദ്രഹാസം,മകരവിളക്ക്, മനുഷ്യമൃഗം, മുത്തുച്ചിപ്പികൾ,ഇതിഹാസം, കരിമ്പൂച്ച,രാജവെമ്പാല, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം സംഗീതം പകർന്നു.

തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ ജോയ് മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യൻ എന്നാണ് അറിയപ്പെടുന്നത്. തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പള്ളി ക്വയറിൽ വയലിൻ വായിച്ചാണ് ജോയ് സംഗീതരംഗത്തേക്കുള്ള തന്റെ കടന്നുവരവ് നടത്തിയത്.പതിനെട്ടാം വയസിൽ പ്രശസ്‌ത സംഗീതസംവിധായകൻ എം.എസ് വിശ്വനാഥന്റെ ഓർക്കസ്‌ട്രയിൽ അംഗമായി. പന്ത്രണ്ടോളം ഹിന്ദി സിനിമകൾക്കും ജോയ് സംഗീത സംവിധാനം ചെയ്‌തു.
അക്കോർഡിയൻ വാദകനായി സലിൽ ചൗദരി അടക്കം ഇതിഹാസങ്ങളുടെ ആദരം ആർജിച്ച ജോയ്, ദക്ഷിനെന്ത്യൻ സിനിമാ സംഗീതത്തിൽ കിബോർഡിന്റെയും പശ്ചാത്യ സംഗീത ഉപകരണങ്ങളുടെയും അനന്ത സാദ്ധ്യതകൾ ആദ്യമായി തിരിച്ചറിഞ്ഞും വ്യത്യസ്തനായി.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...