81- മത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പൺഹൈമറാണ്. അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമേ മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫര്‍ നോളന്‍ നേടി. ഓപ്പൺഹൈമറിലെ അഭിനയത്തിന് റോബര്‍ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടനായി. അണുബോംബിന്‍റെ പിതാവ് ഓപ്പൺഹൈമറുടെ ബയോപിക് ആയി പുറത്തുവന്ന ചിത്രം ബോക്സോഫീസ് വിജയത്തിന് പുറമേ ഇപ്പോള്‍ അവാര്‍ഡ് വേദികളിലും തിളങ്ങുകയാണ്.
ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളനെ തിരഞ്ഞെടുത്തു. ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിലൂടെ ലഡ്‌വിഗ് ഗൊരാൻസൺ നേടി
‘ദി ബോയ് ആൻഡ് ദി ഹീറോ’ ആണ് മികച്ച അനിമേഷൻ ചിത്രം. ഓപ്പൺഹെയ്മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം ‘അനാറ്റമി ഓഫ് ഫാൾ’ സ്വന്തമാക്കി. ഓപ്പൺഹെയ്മറിൽ നെഗറ്റിവ് വേഷത്തിലെത്തി ഞെട്ടിച്ച റോബർട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. അനാറ്റമി ഓഫ് ഫാളിലൂടെ ജസ്റ്റിൻ ട്രൈറ്റും ആർതർ ഹരാരിയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ദ് ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ മേരി ലാംപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡേവാൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി.
ഈ വർഷം മുതൽ അവാർഡ് പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയ ബോക്സ് ഓഫിസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരത്തിന് ബാർബി അർഹമായി. ബാർബിയിൽ ബില്ലി ഐലിഷ് ആലപിച്ച വാട്ട് വാസ് ഐ മേഡ് ഫോർ എന്ന ഗാനം ഒറിജനൽ സോങ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സിനിമ (ഡ്രാമ) – ഓപ്പൺഹൈമർ
മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)- പൂവര്‍ തിംഗ്സ്
മികച്ച സംവിധായകന്‍ – ക്രിസ്റ്റഫർ നോളൻ ,ഓപ്പൺഹൈമർ
മികച്ച നടന്‍ -കിലിയൻ മർഫി – “ഓപ്പൺഹൈമർ”
മികച്ച നടി – ലില്ലി ഗ്ലാഡ്‌സ്റ്റോൺ – “കില്ലേര്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍”
മികച്ച സഹനടന്‍ – റോബര്‍ട് ബ്രൌണി ജൂനിയര്‍ -“ഓപ്പൺഹൈമർ”
മികച്ച സഹനടി – ഡാവിൻ ജോയ് റാൻഡോൾഫ് – “ദ ഹോൾഡോവർസ്”
മികച്ച നടി (മ്യൂസിക്കല്‍ കോമഡി) – എമ്മ സ്റ്റോണ്‍ – പൂവര്‍ തിംഗ്സ്
മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി) – പോൾ ജിയാമാറ്റി – “ദ ഹോൾഡോവർസ്”
മികച്ച തിരക്കഥ -“അനാട്ടമി ഓഫ് എ ഫാൾ” – ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി
മികച്ച സംഗീതം – ലുഡ്വിഗ് ഗോറാൻസൺ – “ഓപ്പൻഹൈമർ”
സിനിമാറ്റിക് ആന്‍റ് ബോക്സോഫീസ് അച്ചീവ്മെന്‍റ് അവാര്‍ഡ് -“ബാർബി”
മികച്ച ടിവി സീരിസ് – സക്സഷന്‍ – എച്ച്ബിഒ
മികച്ച ലിമിറ്റഡ് സീരിസ് – ബീഫ്
മികച്ച അനിമേഷന്‍ ചിത്രം -“ദ ബോയ് ആന്‍റ് ഹീറോയിന്‍”
മികച്ച അന്യാഭാഷ ചിത്രം -“അനാട്ടമി ഓഫ് എ ഫാൾ” – ഫ്രാൻസ്
മികച്ച ഒറിജിനല്‍ സോംഗ് – “ബാർബി” – ‘വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍’