ബംഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്, ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ൽ പാ​ർ​ട്ടി രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് തു​ട​ങ്ങി

ബംഗ്ലാദേശില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ് നടക്കും. പ്രാദേശിക സമയം രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പോളിംഗ് വൈകീട്ട് നാലു വരെ തുടരും. വോട്ടെണ്ണലും ഇന്ന് തന്നെ തുടങ്ങും. 300 പാർലമെന്റ് സീറ്റുകളിലേക്ക് രണ്ടായിരം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. നാളെയോടെ ഫലം പ്രതീക്ഷിക്കാം. അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷെയ്‌ക്ക് ഹസീന തന്നെ തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. 12-ാമത് പൊതുതിരഞ്ഞെടുപ്പിലേക്കാണ് രാജ്യം കടക്കുന്നത്. അക്രമസാധ്യത കണക്കിലെടുത്ത് രാജ്യത്ത് വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പുകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായക പ്രാധാന്യമർഹിക്കുന്നതാണ്. തുടർച്ചയായുള്ള നാലാം വിജയമാണ് നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അവാമി ലീഗും ലക്ഷ്യമിടുന്നത്.

പ്രധാന പ്രതിപക്ഷപാർട്ടികളെല്ലാം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. ഭ​ര​ണ​കൂ​ട​വേ​ട്ട​യി​ൽ പ്ര​തി​ഷേ​ധി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ സു​താ​ര്യ​മ​ല്ലെ​ന്ന് ആ​രോ​പി​ച്ചും വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷം. ഷെയ്‌ക്ക് ഹസീനയുടെ ഭരണത്തിൽ രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ല എന്നുറപ്പ് ഉള്ളതിനാൽ ബഹിഷ്‌ക്കരിക്കുന്നു എന്നാണ് പ്രതിപക്ഷവാദം. 48 മ​ണി​ക്കൂ​ർ നീ​ണ്ട രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് തു​ട​ങ്ങി മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ൽ പാ​ർ​ട്ടി. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച പ​ണി​മു​ട​ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു​വ​രെ​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ഷെയ്‌ക്ക് ഹ​സീ​ന ന​യി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ് അ​വാ​മി ലീ​ഗ് അ​ഞ്ചാം ത​വ​ണ​യും വി​ജ​യി​ക്കു​മെ​ന്ന​ത് ഏ​റ​ക്കു​റെ ഉ​റ​പ്പാ​ണ്. 11.9 കോ​ടി​യാ​ണ് വോ​ട്ട​ർ​മാ​ർ. 42,000 പോ​ളി​ങ് സ്‌​റ്റേ​ഷ​നു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 436 സ്വ​ത​ന്ത്ര​രെ കൂ​ടാ​തെ 27 രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നാ​യി 1500ല​ധി​കം സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. വോ​ട്ടെ​ടു​പ്പ് ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് വൈ​കീ​ട്ട് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. ജ​നു​വ​രി എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

ബംഗ്ലാദേശ് ദേശീയ പാർലമെന്റായ “ജാതിയ സംഗസദ്” ൽ 350 അംഗങ്ങളുണ്ട്, അതിൽ 300 അംഗങ്ങളെ നേരിട്ട് വോട്ടിംഗിലൂടെ തിരഞ്ഞെടുക്കുന്നു. അഞ്ച് വർഷമാണ് പാർലമെന്റിന്റെ കാലാവധി. ശേഷിക്കുന്ന 50 അംഗത്വങ്ങൾ നാമനിർദേശം ചെയ്യപ്പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഗവൺമെന്റിന്റെ തലവൻ പ്രധാനമന്ത്രിയാണ്. രാഷ്‌ട്രത്തലവൻ രാഷ്‌ട്രപതിയാണ്. രാഷ്ടപതിയെ ദേശീയ പാർലമെന്റാണ് തിരഞ്ഞെടുക്കുന്നത്, രാഷ്‌ട്രപതി എന്നത് ഒരു ആചാരപരമായ സ്ഥാനമാണ്. ഔദ്യോഗികമായി ബഹുകക്ഷി സംവിധാനമാണെകിലും ബംഗ്ലാദേശിൽ ഒരു അനൗദ്യോഗിക ദ്വികക്ഷി സംവിധാനമുണ്ട്. രണ്ട് പ്രബലമായ രാഷ്‌ട്രീയ പാർട്ടികളോ സഖ്യങ്ങളോആണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ഒന്ന് ബംഗ്ലാദേശ് അവാമി ലീഗും മറ്റൊന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുമാണ്. ജാതിയ പാർട്ടിയും (ഇർഷാദ്) മത്സരിക്കുന്നുണ്ട്. പാകിസ്താന്റെ ദുർഭരണത്തിൽ നിന്നും 1971-ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം 11 പൊതു തിരഞ്ഞെടുപ്പുകൾ ബംഗ്ലാദേശിൽ നടന്നിട്ടുണ്ട്.

അതി ശക്തരായ രണ്ടു സ്ത്രീകൾ നേതൃത്വം നൽകുന്ന രാഷ്‌ട്രീയപാർട്ടികളാണ് ബംഗ്ലാദേശിൽ ഏറ്റുമുട്ടുന്നത്. ബംഗ്ലാദേശ് വിമോചന സമരത്തിന്റെ നായകൻ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ പത്നി ഷെയ്ഖ് ഹസീനാ വാജിദ് ആണ് ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതാവ് . മറു വശത്ത്, ലെഫ്റ്റനന്റ് ജനറൽ സിയാവുർ റഹ്മാന്റെ പത്നി ബീഗം ഖാലിദ സിയാ ആണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവ്. തൊട്ടു മുന്നത്തെ തിരഞ്ഞെടുപ്പ് നടന്നത് 2018 ലാണ്. 2018 ഡിസംബർ 30 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 80% പോളിങ് രേഖപ്പെടുത്തി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ് അവാമി ലീഗ് തെരഞ്ഞെടുപ്പിൽ നാലാം തവണയും വിജയിച്ചു. പാർട്ടി 302 സീറ്റുകൾ നേടിയപ്പോൾ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി 26 സീറ്റുകൾ മാത്രം നേടി പ്രധാന പ്രതിപക്ഷമായി.1991-ൽ ഖാലിദ സിയ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു. 1991 മുതൽ 1996 വരെയും പിന്നീട് 2001 വരെയും 2006 വരെയും പിനീട് രണ്ട് തവണ അവർ പ്രധാനമന്ത്രിയായിരുന്നു.

നിലവിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ജനുവരി 7 ലെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു. ബിഎൻപി 2014 ലെ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നുവെങ്കിലും 2018 ലെ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു അമ്പേ പരാജയപ്പെട്ടിരുന്നു. അവാമി ലീഗ് നേതൃത്വത്തിലുള്ള സഖ്യം മൊത്തത്തിൽ അഞ്ചാം തവണയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തുടർച്ചയായി നാലാമത്തെ തവണയും വിജയിക്കുമെന്നത് ഉറപ്പാണ്.

രാജ്യത്തിന്റെ നട്ടെല്ലായ വമ്പൻ വസ്ത്ര വ്യവസായത്തെ മുന്നോട്ട് നയിച്ച് 416 ബില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ചതിന്റെ ബഹുമതി അന്തരാഷ്‌ട്ര തലത്തിൽ ഷെയ്ഖ് ഹസീനയ്‌ക്ക് ലഭിച്ചു. ഒപ്പം തന്നെ മറ്റെല്ലാ മുസ്‌ലിം രാജ്യങ്ങളും പുറം തിരിഞ്ഞു നിന്നപ്പോൾ അയൽരാജ്യമായ മ്യാൻമറിൽ നിന്ന് പലായനം ചെയ്യുന്ന ഒരു ദശലക്ഷത്തോളം റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് അഭയം നൽകിയതിന് അവർ അന്താരാഷ്‌ട്ര പ്രശംസയും നേടി.

യോഗ്യരായ 120 ദശലക്ഷം വോട്ടർമാരിൽ പകുതിയോളം സ്ത്രീകളാണ്, ഇവരിൽ ആദ്യ തവണ വോട്ടുചെയ്യുന്നവർ ഏകദേശം 15 ദശലക്ഷമാണ്. 300 പാർലമെന്റ് സീറ്റുകളിലേക്ക് മത്സരിക്കുന്നത് മൊത്തം 1,896 സ്ഥാനാർത്ഥികളാണ്, അവരിൽ 5.1% സ്ത്രീകളാണ്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. ഏകദേശം 750,000 പോലീസ്, അർദ്ധസൈനിക, പോലീസ് സഹായികൾ തിരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പിന് കാവലുണ്ടാകും. കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. 127 വിദേശ നിരീക്ഷകർ തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കും, വിദേശത്ത് നിന്നുള്ള 59 പത്രപ്രവർത്തകർക്ക് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനുള്ള അംഗീകാരം ലഭിച്ചു.വോട്ടിംഗ് രാവിലെ 8 മണിക്ക് (0200 GMT) ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് (1000 GMT) അവസാനിക്കും. വോട്ടെണ്ണൽ അവസാനിച്ചതിന് ശേഷം ഉടൻ തന്നെ വോട്ടെണ്ണൽ ആരംഭിക്കും, പ്രാരംഭ ഫലങ്ങൾ ജനുവരി 8-ന് പ്രതീക്ഷിക്കുന്നു.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...