മൂന്നു ദിവസത്തെ ശിവഗിരി തീര്‍ത്ഥാടനം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി

മൂന്നു ദിവസത്തെ ശിവഗിരി തീര്‍ത്ഥാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ ഇടപെടലാണ് കേരളത്തെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമാക്കി മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ട് വേണ്ടെന്നും കാവി വേണ്ടെന്നും ഗുരു പറഞ്ഞു. പട്ട് ആർഭാടവും കാവി ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടതായത് കൊണ്ടുമാണ് അങ്ങനെ പറഞ്ഞത്. ഗുരു നിരാകരിച്ചത് ആരെങ്കിലും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നെങ്കിൽ അതോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പലസ്തീനിൽ ഇത്തവണ ക്രിസ്മസ് ആഘോഷം ഉണ്ടായില്ലെന്നത് മുഖ്യമന്ത്രി ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഓര്‍മ്മിപ്പിച്ചു.

ഗുരുസന്ദേശത്തിന്റെ തെളിച്ചം അവിടെ എത്തിയിരുന്നെങ്കിൽ ഇങ്ങനെ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. പല സംഘർഷങ്ങളുടെയും അടിസ്ഥാനം വംശീയതയാണ്. ഇത് ഇല്ലാതാകണമെങ്കിൽ ലോകമെങ്ങും ഗുരുവചനം എത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തിയ ശ്രീ നാരായണധർമ്മ സംഘം ട്രസ്റ്റ് അധ്യക്ഷൻ സച്ചിദാനന്ദ സ്വാമികൾ മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് സംസാരിച്ചത്. പിണറായി വിജയൻ ശിവഗിരിയുടെ സ്വന്തം മുഖ്യമന്ത്രിയാണ്. ശ്രീ നാരായണ ഗുരുവിനെ കേരളത്തിന്റെ ഗുരുവായി കണ്ട് ഓരോ പ്രസംഗങ്ങളിലും എടുത്തു പറയുന്നു. ക്ഷേത്രങ്ങളിൽ പൂജാരിമാരായി ഈഴവ വിഭാഗത്തെയും ഈ സർക്കാർ പ്രവേശിപ്പിച്ചു. ഇത് രണ്ടാം വിപ്ലവമാണ്. ശബരിമല, ഗുരുവായൂർ പോലെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ മേൽശാന്തിക്കാർ ബ്രാഹ്മണർ മാത്രമാണ്. അത് രാജ്യത്തിന് ഭൂഷണമല്ല. സവർണ വരേണ്യ വർഗത്തിന്റെ ഈ കുത്തക മാറണം. അതിനാവശ്യമായ പ്രവർത്തനങ്ങൾ സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകണം. ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കേരളത്തിന്റെ ഗാനമായി അംഗീകരിക്കണം. നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കണമെന്നും സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...