അയോധ്യ വിമാനത്താവളം ഇനി ‘മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം’

രാമ ക്ഷേത്ര നിർമ്മാണത്തോട് അനുബന്ധിച്ച് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന അയോധ്യയിലെ വിമാനത്താവളം ഇനി അറിയപ്പെടുന്നത് ഇതിഹാസ കവി വാല്മീകിയുടെ പേരിൽ ആയിരിക്കും. വിമാനത്താവളത്തിൻ്റെ പേര് ‘മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യധാം’ എന്ന് പുനർനാമകരണം ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിഹാസമായ രാമായണത്തിൻ്റെ രചയിതാവായ വാൽമീകിയുടെ പേരാണ് വിമാനത്താവളത്തിന് നൽകിയിരിക്കുന്നത്. നേരത്തെ ഈ വിമാനത്താവളത്തിൻ്റെ പേര് ‘മര്യാദ പുർഷോത്തം ശ്രീറാം അയോധ്യ ഇൻ്റർനാഷണൽ എയർപോർട്ട്’ എന്നായിരുന്നു.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതുതായി നിർമ്മിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. വിമാനത്താവളത്തിൻ്റെ ആദ്യഘട്ട നിർമാണത്തിന് ഏകദേശം 1450 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 6,500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ടെർമിനൽ കെട്ടിടത്തിൽ തിരക്കേറിയ സമയങ്ങളിൽ 600 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ വിമാനത്താവളത്തിന് ഉൾക്കൊള്ളാൻ കഴിയും. 2024 ജനുവരി 22 നാണ് അയോധ്യയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന രാമ ക്ഷേത്രത്തിൽ മഹാപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്.

ഉദ്ഘാടന ദിവസമായ ഇന്ന് ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും ആയിരിക്കും അയോധ്യയിലെ വാല്മീകി ഇൻറർനാഷണൽ എയർപോർട്ടിലേക്ക് ആദ്യ വിമാന സർവീസുകൾ നടത്തുക. 2024 ജനുവരിയിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് അയോധ്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് രണ്ട് എയർലൈനുകളും ഇതിനകംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...