അയോധ്യ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോദ്ധ്യ ക്ഷേത്രനഗരിയിലെത്തും. നാളെ ഡിസംബര്‍ 30 ന് ക്ഷേത്രനഗരിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഇതോടെ പുതുതായി നിര്‍മ്മിച്ച മര്യാദ പുര്‍ഷോത്തം ശ്രീറാം അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്ര നഗരത്തിലേക്കുള്ള പ്രധാന കവാടമായി മാറും. 2024 ജനുവരി 22 നാണ് അയോധ്യയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന രാമ ക്ഷേത്രത്തിൽ മഹാപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്.

തുടര്‍ന്ന് അയോധ്യയില്‍ പുനര്‍നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തും. ഇതിന് പിന്നാലെ അദ്ദേഹം റോഡ് ഷോയില്‍ പങ്കെടുക്കും. പൊതുയോഗത്തില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. യു.പിയിൽ 15,700 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. ഉദ്ഘാടന ദിവസം ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും ആയിരിക്കും അയോധ്യയിലെ വാല്മീകി ഇൻറർനാഷണൽ എയർപോർട്ടിലേക്ക് ആദ്യ വിമാന സർവീസുകൾ നടത്തുക. 2024 ജനുവരിയിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് അയോധ്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് രണ്ട് എയർലൈനുകളും ഇതിനകംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

അയോധ്യ വിമാനത്താവളത്തിന്റെ ആദ്യഘട്ട നിര്‍മാണത്തിന് ഏകദേശം 350 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 6,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ടെര്‍മിനല്‍ കെട്ടിടം ഒരേസമയം 600 യാത്രക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. തിരക്കേറിയ സമയങ്ങളില്‍ 3,000 യാത്രക്കാരെയും പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള 50,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ടാം ഘട്ട വികസനത്തില്‍ ഉള്‍പ്പെടുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കോഡ് ഇ ബി-777 തരം വിമാനങ്ങള്‍, സമാന്തര ടാക്‌സി ട്രാക്ക്, 18 എയര്‍ക്രാഫ്റ്റ് പാര്‍ക്കിംഗ് സ്റ്റാന്‍ഡുകള്‍ക്കായി ആപ്രോണ്‍ എന്നിവ ഉള്‍ക്കൊള്ളുന്നതിനായി 3,750 മീറ്റര്‍ വരെ റണ്‍വേ നീട്ടലും ഈ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു.

അസുരരാജാവായ രാവണനെതിരെയുള്ള വിജയകരമായ യുദ്ധത്തിന് ശേഷം ശ്രീരാമന്റെ അയോധ്യയിലേക്കുള്ള തിരിച്ചുവരവിനെ വിളിച്ചോതുന്നതും രാമക്ഷേത്രത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതുമാണ് പുതിയ വിമാനത്താവളത്തിന്റെ പിന്നിലെ ആശയം ലക്ഷ്യമിടുന്നതെന്ന് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. ടെര്‍മിനല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര വ്യത്യസ്ത ഉയരങ്ങളിലുള്ള ശിഖരങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. ടെര്‍മിനലില്‍ രാമായണ ഇതിഹാസത്തിലെ പ്രധാന സംഭവങ്ങളെ വിശദീകരിക്കുന്ന അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. ശ്രീരാമന്റെ കഥ വിഷ്വല്‍ ആയി വിവരിക്കുന്നതിനാല്‍ തൂണുകള്‍ക്കിടെയിലൂടെയുള്ള നടത്തം യാത്രക്കാര്‍ക്ക് ആഴത്തിലുള്ള അനുഭവം നല്‍കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. കൂടാതെ, ടെര്‍മിനലില്‍ അയോധ്യയിലെ കൊട്ടാരത്തിന്റെ അന്തരീക്ഷം പുനര്‍നിര്‍മ്മിക്കാനും ലക്ഷ്യമിടുന്നു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....