ഡിഫ്‌ളെക്‌സ് 2023 ഫെസ്റ്റിവല്‍ അരീനയില്‍ ആരംഭിച്ചു

മിഡില്‍ ഈസ്റ്റ്-ഉത്തരാഫ്രിക്കന്‍ മേഖലയിലെ ഏറ്റവും വലിയ പാദരക്ഷാ-തുകല്‍ ഉല്‍പന്ന പ്രദര്‍ശനമായ ഡിഫ്‌ളെക്‌സ് 2023 ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഫെസ്റ്റിവല്‍ അരീനയില്‍ ആരംഭിച്ചു. ലോകമെമ്പാടുമുള്ള 250ലധികം മുന്‍നിര ഫൂട്‌വെയര്‍, തുകല്‍ ഉല്‍പന്ന നിര്‍മാതാക്കള്‍ 10,000ത്തിലധികം ഉല്‍പന്ന നിരകളുമായി പ്രദര്‍ശനത്തിലുണ്ടെന്ന് സംഘാടകരായ വെരിഫെയര്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാദരക്ഷകള്‍ക്കും തുകല്‍ ഉല്‍പന്നങ്ങള്‍ക്കുമുള്ള ആവശ്യക്കാർ വര്‍ധിച്ചതും 2024ഓടെ 20 ബില്യണ്‍ യുഎസ് ഡോളറിലേക്ക്, അഥവാ 7 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കിലേക്ക് ഉയരാന്‍ തയാറെടുക്കുന്നതും കണക്കിലെടുത്താണ് മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ആദ്യ എക്‌സിബിഷന്‍ ഡിസംബര്‍ 13 വരെ ഒരുക്കിയിരിക്കുന്നത്.

വര്‍ധിച്ചു വരുന്ന ജനസംഖ്യയുള്ള മേഖലയിലെ തുകല്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും പുതിയ അവസരങ്ങളോടെയുള്ള വിപണികള്‍ വാഗ്ദാനം ചെയ്യുന്ന പ്രദര്‍ശനമാണിത്. 55 ശതമാനം ആഭ്യന്തര, കയറ്റുമതി ബിസിനസുകള്‍ക്ക് ഗണ്യമായ ഡിവിഡന്റ് നല്‍കുന്ന ഡിഫ്‌ളെക്‌സ് വിപുലമാകുന്ന ഇകൊമേഴ്‌സ് ചെലവുകള്‍ക്കൊപ്പം ബെ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) പോലുള്ള സൊല്യൂഷനുകളും ലഭ്യമാക്കുന്നുവെന്നും ഇന്ത്യന്‍ വാണിജ്യ, വ്യാപാര മന്ത്രാലയത്തിന് കീഴിലുള്ള കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്‌സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ സഞ്ജയ് ലീഖ പറഞ്ഞു.സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സീപ) മെനാ മേഖലയിലെ പ്രധാന വ്യാപാര, കയറ്റുമതി കേന്ദ്രമായതിനാല്‍ പൊതുവെ വ്യാപാരത്തെ ഉത്തേജിപ്പിക്കുന്നതാണെന്നും തുകല്‍ ഉല്‍പാദകര്‍ക്ക് താരിഫ് ഇല്ലാതെ വിപണിയിലേക്ക് പ്രവേശനം എളുപ്പമാക്കുന്നുവെന്നും ലീഖ പറഞ്ഞു.

പണപ്പെരുപ്പ സമ്മര്‍ദങ്ങളും മറ്റുമുണ്ടായിരുന്നിട്ടും പാദരക്ഷകള്‍ക്കും തുകല്‍ ഉല്‍പന്നങ്ങള്‍ക്കും ഉപയോക്താക്കള്‍ ചെലവഴിക്കുന്നത് കൂടി വരുന്നുണ്ട്. യുഎഇയിലും സൗദി അറേബ്യയിലും ഈ പ്രവണത കാണാനാകുന്നു. ഈ സാഹചര്യത്തില്‍, പുതിയ ബിസിനസ് പങ്കാളിത്തം പ്രതീക്ഷിക്കാനും ഒന്നിലധികം ആഗോള വിപണികളില്‍ നിന്ന് ഒരേ മേല്‍ക്കൂരക്ക് കീഴില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനുമായി ഡിഫ്‌ളെക്‌സ് 2023 ഏകജാലക സൗകര്യം വാഗ്ദാനം ചെയ്യുന്നുവെന്ന് വെരിഫെയര്‍ മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ജോഷ്വ പറഞ്ഞു.

ഇന്ത്യയില്‍ നിന്നും 60 ഫൂട്‌വെയര്‍, ലെതര്‍ ഉല്‍പാദകര്‍ പ്രദര്‍ശനത്തിലുണ്ട്. തുകല്‍ വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, 2022-’23 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള തലത്തില്‍ 5.2 ബില്യണ്‍ യുഎസ് ഡോളര്‍ നേടിയിട്ടുണ്ട്. 2026ഓടെ ജിസിസിയില്‍ മാത്രം ഭക്ഷ്യ ഇതര റീടെയില്‍ വില്‍പന 150 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന് സ്റ്റാറ്റിസ്റ്റയുടെ ഡാറ്റയില്‍ പറയുന്നു. യുഎഇയുമായി സീപ കരാറില്‍ ഏര്‍പ്പെട്ട ആദ്യ രാജ്യമാണ് ഇന്ത്യ. തൊട്ടുപിന്നാലെ ഇസ്രായേല്‍, ഇന്തോനേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 2023 ഏപ്രിലില്‍ 50.5 ബില്യണ്‍ ഡോളറിലെത്തിയിരിക്കുന്നു. 2030ഓടെ 100 ബില്യണ്‍ ഡോളറാണ് ലക്ഷ്യമിടുന്നത്.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....