ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സു​ര​ക്ഷ​യിൽ ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊ​രു​ക്കാ​ൻ സംസ്ഥാന പൊലീസ് സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പ്രതിഷേധക്കാർക്ക് ചോ​ർ​ത്തി​യ​തായി സംസ്ഥാന ഇന്റലിജൻസ്‌ കണ്ടെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മതിയായ സു​ര​ക്ഷ​ നൽകുന്നതിൽ കേരളാ പൊലീസിലെ ഒരു വിഭാഗം കടുത്ത അനാസ്ഥ വരുത്തിയെന്നാണ് വിലയിരുത്തൽ. ഗവർണറെ കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാന ഇന്റലിജൻസ് 24 മണിക്കൂറിനിടെ മൂന്നുതവണ മുന്നറിയിപ്പ് റിപ്പോർട്ട് നൽകിയിട്ടും അവഗണിച്ചത് വൻ സുരക്ഷാ വീഴ്ചയായി ഇന്റലിജൻസ് വിഭാഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു

വിലയിരുത്തൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവമായി വീക്ഷിക്കുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ജനറൽ ആശുപത്രിക്ക് സമീപം ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധ സമരം നാടകീയ സംഭവങ്ങളിലേക്ക് വഴിതെളിച്ച പശ്ചാത്തലത്തിലാണ് ഇത്. സംസ്ഥാന സർക്കാരും ഗവർണറുമായുള്ള ഏറ്റുമുട്ടലിൽ പൊലീസിലെ രാഷ്ട്രീയ ബന്ധമുള്ളവരുടെ അനാവശ്യ താൽപര്യവും ഇടപെടലുമാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് നയിച്ചതെന്നാണ് സൂചന. ഇത് വൻ സുരക്ഷാ വീഴ്ചയാണെന്നും അതിനുപിന്നിൽ സംസ്ഥാന പൊലീസിലെ രാഷ്ട്രീയ സ്വാധീനവും താൽപര്യവും ഉള്ള ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടെന്നുമാണ് വിലയിരുത്തൽ. പ്രതിഷേധത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ അടക്കം ചൂണ്ടിക്കാട്ടി ഇന്നലെ ഉച്ചയ്ക്കു തന്നെ സംസ്ഥാന ഇന്റലിജൻസ് മൂന്നാമത്തെ റിപ്പോർട്ടും നൽകിയിരുന്നു. ഗവർണര്‍ക്ക് അധിക സുരക്ഷ ഒരുക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധത്തിന് പിന്നാലെ ഞായറാഴ്ച വൈകിട്ടായിരുന്നു ഇന്റലിജൻസിന്റെ ആദ്യ റിപ്പോർട്ട്. തിങ്കളാഴ്ച ഗവർണർക്ക് വിമാനത്താവളത്തിലേക്ക് പോകുന്നതിന് സ്ഥിരം റൂട്ടല്ലാതെ മറ്റൊരു റൂട്ട് കൂടി നിശ്ചയിക്കണമെന്നും നിർദേശിച്ചു. ഇത് അതീവ രഹസ്യമായി സൂക്ഷിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് ഞായറാഴ്ച വൈകിട്ട് സന്ദേശവും നൽകിയതായി സൂചനയുണ്ട്. പ്രതിഷേധം രൂക്ഷമാകുമെന്നറിയിച്ച് തിങ്കളാഴ്ച രാവിലെ രണ്ടാമത്തെ റിപ്പോർട്ട് ഇന്റലിജൻസ് നൽകി. ഉച്ചയ്ക്ക് നൽകിയ മൂന്നാമത്തെ റിപ്പോർട്ടിൽ പാളയം അണ്ടർ പാസിനും പേട്ടയ്ക്കും ഇടയിൽ മൂന്നു കിലോമീറ്ററിൽ മൂന്ന് സ്ഥലങ്ങളിൽ പ്രതിഷേധ സാധ്യതയെന്നും ചൂണ്ടിക്കാട്ടി. സുരക്ഷയ്ക്ക് അധിക പൊലീസിനെ നിയോഗിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ വേണ്ടത്ര മുൻകരുതലോ അധിക സുരക്ഷാ നടപടികളോ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

എട്ടു മാസം മുമ്പ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലും സമാനമായ സംഭവം മുൻപും ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ സുരക്ഷാ പദ്ധതി ചോര്‍ന്നിരുന്നു. ഇന്റലിജന്‍സ് മേധാവി തയാറാക്കിയ സുരക്ഷ റിപ്പോര്‍ട്ടാണ് അന്ന് പുറത്തായത്. പ്രധാനമന്ത്രി ഏപ്രില്‍ 24 ന് കേരളത്തില്‍ എത്തി തിരികെ പോകുന്നത് വരെയുള്ള പ്രോഗ്രാമുകളുടെയും സുരക്ഷയുടെയും പൂര്‍ണ വിവരമാണ് അന്ന് ചോര്‍ന്നിരുന്നത്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...