വയനാട്ടില്‍ കടുവയുടെ ആക്രമണം, യുവാവ് കൊല്ലപ്പെട്ടു, മൃതദേഹം ഭക്ഷിച്ച നിലയിൽ

വയനാട് കല്‍പ്പറ്റയിൽ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രജീഷ് പാടത്ത് പുല്ല് വെട്ടാൻ പോയത്. വൈകീട്ട് പാല് കൊടുക്കുന്ന സമയത്തും പ്രജീഷിനെ കണ്ടില്ല. പിന്നാലെ സഹോദരന്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. അപ്പോഴാണ് കടുവ പിടിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് 4.30 ഓടെ ആണ് മൃതദേഹം കണ്ടെത്തിയത്.

പാടത്തിന് സമീപത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവിടെ കടുവയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്.

രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവയുടെ ആക്രമണ ശ്രമം ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഇന്ന് യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജനുവരിയിൽ വയനാട്ടിലെ മാനന്തവാടി പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ഷകനായ തോമസ് ആണ് അന്ന് മരിച്ചത്. തോമസിനെ ആക്രമിച്ച കടുവയെ പിന്നീട് പിടികൂടുകയായിരുന്നു. കടുവ ആക്രമണത്തില്‍ പരിക്കേറ്റ തോമസിനെ ചികിത്സക്കായി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയായിരുന്നു മരണം .തോമസിനെയും കടുവ ആക്രമിച്ച കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ഈ വര്‍ഷം വയനാട്ടില്‍ കടുവ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടമായ രണ്ടാമത്തെ സംഭവമാണ്

പെരിയ ഇരട്ടക്കൊലകേസ്; പ്രതികളെ വിയ്യൂരിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കാസർഗോഡ് പെരിയയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒൻപതു പ്രതികളെ കണ്ണൂരിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക്...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്, 15 വിമാനങ്ങൾ റദ്ദാക്കി

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ ഇന്ന് കുറഞ്ഞത് 15 വിമാനങ്ങൾ റദ്ദാക്കുകയും 180 ലധികം വിമാനങ്ങൾ വൈകുകയും ചെയ്തു. മൂടൽമഞ്ഞ് ട്രെയിൻ ഗതാഗതത്തെയും തടസ്സപ്പെടുത്തി. ഡൽഹിയിൽ നിന്ന് പോകുന്നതും വരുന്നതുമായ 60 ലധികം...

കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കാട്ടാന ആക്രമണത്തിൽ മലപ്പുറം നിലമ്പൂരിൽ ആദിവാസി യുവാവിനാണ് ജീവൻ നഷ്ടമായത്. മലപ്പുറം കരുളായി നെടുങ്കയം പൂച്ചപ്പാറനഗർ മണി(39)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്....

റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ താപനില 1.9 ഡിഗ്രി സെൽഷ്യസ്

യുഎഇയിൽ താപനില വീണ്ടും താഴ്ന്നുതുടങ്ങി. റാസൽഖൈമ എമിറേറ്റിലെ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ 5 മണിക്ക് 1.9 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഈ ശൈത്യകാലത്ത് ഇതുവരെയുള്ള ഏറ്റവും തണുപ്പുള്ള ദിവസമാണ് യുഎഇ...

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്, ഡൽഹിയിൽ വ്യോമ-ട്രെയിൻ ഗതാഗതം താറുമാറായി

ഡൽഹി ഉൾപ്പെടെയുള്ള ഒന്നിലധികം സംസ്ഥാനങ്ങളെ മൂടൽമഞ്ഞ് മൂടിയതിനാൽ വടക്കേ ഇന്ത്യയിലുടനീളം നൂറുകണക്കിന് വിമാനങ്ങളും നിരവധി ട്രെയിനുകളും വൈകി. ശനിയാഴ്ച രാവിലെ റൺവേ ദൃശ്യപരിധി പൂജ്യമായതിനാൽ ഡൽഹി വിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു....

വിശാഖപട്ടണത്ത് നിന്ന് കാക്കിനാഡയിലേക്ക് 150 കിലോമീറ്റർ നീന്തി 52കാരി ഗോളി ശ്യാമള

വിശാഖപട്ടണത്ത് നിന്ന് കാക്കിനാഡയിലേക്ക് 150 കിലോമീറ്റർ നീന്തി 52 കാരിയായ ഗോളി ശ്യാമള. അഞ്ച് ദിവസം കൊണ്ടാണ് ഗോളി ശ്യാമള ഈ അസാധാരണമായ നേട്ടം പൂർത്തിയാക്കിയത്. ഇടതടവില്ലാത്ത തിരമാലകൾ ഭേദിച്ച്, പ്രതിദിനം 30...

ക്ഷേത്രകാര്യങ്ങളിൽ കയറി പരിഷ്കാരങ്ങൾ വരുത്താൻ നിൽക്കേണ്ട, തീരുമാനമെടുക്കേണ്ടത് തന്ത്രി: കെ മുരളീധരൻ

ക്ഷേത്രങ്ങളിൽ ഷർട്ട് ഇടണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. രാഷ്ട്രീയം പോലെ തീരുമാനിക്കേണ്ട കാര്യമല്ലിത്. അത്തരം കാര്യങ്ങൾ ക്ഷേത്രങ്ങൾക്ക് വിട്ടുകൊടുക്കേണ്ടതാണെന്നും അതിൽ കയറി പരിഷ്കാരങ്ങൾ വരുത്താൻ നിൽക്കേണ്ട എന്നും മുരളീധരൻ പറഞ്ഞു....

ക്ഷേത്ര ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി: മന്ത്രി കെ ബി ഗണേഷ്‌കുമാർ

ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങളാണുള്ളതെന്നും അതിൽ മാറ്റം വരുത്തണമോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു....