യുഎഇയുടെ 52 മത് ദേശീയദിനത്തെ സ്വാഗതം ചെയ്ത് ഗ്ലോബൽ വില്ലേജ് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.യു എ ഇ യുടെ പൗരാണികതയും ആധുനികതയും വിളിച്ചോതുന്ന പരിപാടികളാണ് ഗ്ലോബൽ വില്ലേജ് പ്രധാന വേദിയിൽ അരങ്ങേറിയത്. പുരാതന മുത്തുവാരലിൽ നിന്ന് കരുപ്പിടിപ്പിച്ച ജീവിതം മുതൽ ഇന്ന് കാണുന്ന ബഹിരാകാശദൗത്യങ്ങൾ വരെ കോർത്തിണക്കിയായിരുന്നു പരിപാടികൾ. അര മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികൾ കാണാൻ ജനം തടിച്ചുകൂടിയിരുന്നു. യുഎഇയുടെ വിഷന്‍ എന്ന സന്ദേശത്തില്‍ പീസ് ഓപ്പററ്റയാണ് കലാപരിപാടി അവതരിപ്പിക്കുന്നത്. സംവിധായകനും നൃത്തസംവിധായകനുമായ നാസർ ഇബ്രാഹിമിന്‍റെ നേതൃത്വത്തിലാണ് ‘യുഎഇയുടെ വിഷൻ’ പരിപാടി അരങ്ങേറിയത്. പ്രധാന സ്റ്റേജില്‍ ഡിസംബർ 3 വരെ ഓപ്പററ്റ അവതരണമുണ്ടാകും.
![](https://channelnew.com/wp-content/uploads/2023/12/global-village-1-1-1024x549.jpg)
ഗ്ലോബൽ വില്ലേജിൽ സന്ദർശനം നടത്താനും ദേശീയദിനം ആഘോഷിക്കാനുമായി ആയിരകണക്കിന് ആളുകളാണ് എത്തിയിരുന്നത്. വൈവിധ്യകാഴ്ചകളുമായി എല്ലാ പവലിയനിലും നല്ല തിരക്കും അനുഭവപ്പെട്ടു. വാരാന്ത്യവും ദേശീയദിനാവധിയും ആയതോടെ മിക്കവാറും കുടുംബങ്ങളുമായാണ് ആഗോളഗ്രാമത്തിൽ എത്തിയത്.
ഗ്ലോബൽ വില്ലേജ് 28ആം സീസൺ പുരോഗമിക്കുമ്പോൾ ലോകമെമ്പാടുമുള്ള 90 സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 27 പവലിയനുകൾ ഗ്ലോബൽ വില്ലേചില സജ്ജമാണ്.
3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250-ലധികം ഡൈനിംഗ് ഓപ്ഷനുകളും. 400-ലധികം കലാകാരന്മാർക്കും ആഗോളഗ്രാമത്തെ സജ്ജീവമാക്കുന്നു. രാത്രിയിൽ 200-ലധികം പ്രകടനങ്ങൾ
കാർണവൽ ഫൺഫെയർ. ഗ്ലോബൽ വില്ലേജ് ഇവന്റുകൾ, ഷോകൾ, ഷോപ്പിംഗ് തുടങ്ങിയവ ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.