സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. ഒരിടവേളക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നത്.കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനവാണ് പ്രതിദിന കോവിഡ് കേസുകളിൽ ഈ മാസം റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറുപേരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിൽ ജില്ലയിലുള്ളത്.
പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് കൊവിഡ് ബാധ കൂടുതൽ. സംസ്ഥാനത്തെ കോവിഡ് കേസുകളിൽ നേരിയ വർധവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. ആർടിപിസി ആർ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്.