ശബരിമല പ്രക്ഷോഭക്കേസുകളും പിന്‍വലിക്കണം: എന്‍എസ്എസ്

മിത്ത് വിവാദത്തെ തുടർന്നുണ്ടായ നാമജപക്കേസ് അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അതുപോലെ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിക്കണമെന്നും സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ചില വിഷയങ്ങളില്‍ മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്തത്. ഘോഷയാത്രയ്ക്ക് പിന്നാലെ അനുമതിയില്ലാതെയാണ് ഇത് നടത്തിയത് ചൂണ്ടിക്കാട്ടി എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒന്നാം പ്രതിയായി സംഗീത് കുമാറും കണ്ടാലറിയുന്ന ആയിരത്തിലധികം പേരും കന്റോണ്‍മെന്റ് പോലീസ് തയ്യാറാക്കിയ പ്രതിപ്പട്ടികയിലുണ്ടായിരുന്നു.

ആഗസ്റ്റ് രണ്ടിന് വൈകിട്ട് തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു നാമജപ ഘോഷയാത്ര. ഇതേതുടര്‍ന്ന് ഒരുമണിക്കൂറോളം നേരം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. പോലീസ് നിര്‍ദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കി എന്നിവയുള്‍പ്പെടെയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. ഇതിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു. ഇങ്ങനെ ആണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്ക് എതിരെയും കേസ് എടുക്കേണ്ടി വരുമെന്നും വിശ്വാസ പ്രശ്നത്തിലെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതി നല്‍കിയിട്ടില്ല, നാമജപഘോഷയാത്ര നടത്തിയവര്‍ പൊതു മുതല്‍ നശിപ്പിച്ചിട്ടില്ല, സമൂഹത്തില്‍ സ്പര്‍ദ്ദ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല തുടങ്ങിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് കന്റോമെന്റ് പൊലീസിന് നിയമോപദേശം ലഭിച്ചത്. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പൊലീസ് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. മനുവിനോട് നിയമോപദേശം തേടിയത്.

‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്. പുഷ്പക വിമാനമെന്ന പരാമര്‍ശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം’ എന്നായിരുന്നു ഷംസീറിന്റെ വിവാദ പ്രസ്താവന. ഇത് വലിയ തോതിൽ പ്രതിഷേധത്തിന് വഴിവെക്കുകയായിരുന്നു.

യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഈദ് അൽ ഇത്തിഹാദിന് 4 ദിവസം അവധി

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് (ഈദ് അൽ ഇത്തിഹാദ്) 4 ദിവസത്തെ അവധി ലഭിക്കും. ഡിസംബർ 2, 3, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹ്യൂമൻ റിസോഴ്സസ് &...

ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ​ റെ​ക്കോ​ഡ്​ ത​ക​ർ​ച്ച

ഇ​ന്ത്യ​ൻ രൂ​പയ്ക്ക് യു.​എ​സ്​ ഡോ​ള​റി​നെ​തി​രെ റെ​ക്കോ​ഡ്​ ത​ക​ർ​ച്ച. ഒ​രു ഡോ​ള​റി​ന്​ 84.4275 രൂ​പ​യാ​ണ്​ നി​ര​ക്ക്. ഇ​തി​ന്‍റെ ഫ​ല​മാ​യി യു.​എ.​ഇ ദി​ര്‍ഹ​വു​മാ​യു​ള്ള രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലും​ വ​ൻ ഇ​ടി​വ്​ രേ​ഖ​പ്പെ​ടു​ത്തി. ദി​ർ​ഹ​വു​മാ​യു​ള്ള ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​നി​മ​യ...

‘സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ല’, പീഡന പരാതികൾ പിൻവലിക്കുമെന്ന് നടി

എം മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികളിൽ നിന്ന് പിൻമാറുന്നുവെന്ന് ആലുവ സ്വദേശിനിയായ നടി. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ...

ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു

പുലർച്ചെ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ഇന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു. എകെ 47 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഭണ്ഡർപദറിലെ വനമേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ...

യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് ഈദ് അൽ ഇത്തിഹാദിന് 4 ദിവസം അവധി

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് (ഈദ് അൽ ഇത്തിഹാദ്) 4 ദിവസത്തെ അവധി ലഭിക്കും വാരാന്ത്യഅവധികൾ കൂടിചേർത്താണ് 4 ദിവസം അവധി ലഭിക്കുക. ഈ വർഷത്തിലെ അവസാനത്തെ പൊതു...

ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ അധിക പരിശോധന കാനഡ പിൻവലിച്ചു

ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കുള്ള ഏർപ്പെടുത്തിയ അധിക സുരക്ഷാ സ്ക്രീനിംഗ് നടപടികൾ കനേഡിയൻ സർക്കാർ പിൻവലിച്ചതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. കനേഡിയൻ ഗതാഗത മന്ത്രി അനിത ആനന്ദ്...

സംസ്ഥാനത്ത് സ്വർണ്ണവില കുതിക്കുന്നു, ഇന്ന് പവന് 640 രൂപ കൂടി

സംസ്ഥാനത്ത് സ്വർണ്ണ വില തുടരെ വർധിക്കുകയാണ്. ഇന്ന് ഗ്രാമിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ വില 7225 രൂപയിലെത്തി. പവന് 640 രൂപ കൂടി 57,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന്...

ശബരിമല സ്ത്രീ പ്രവേശനം: പിഎസ് ശ്രീധരൻ പിള്ളയ്‌ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പൊതുയോഗമല്ല ബിജെവൈഎം പ്രതിനിധികളുമായി നടത്തിയ സ്വകാര്യ...