പുസ്തകോത്സവത്തിൽ നിറസാന്നിധ്യമായി തമിഴ് പ്രസാധകരും

തമിഴ് സാഹിത്യവും വായനയും പ്രോത്സാഹിപ്പിക്കാൻ ഇക്കുറിയും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിറസാന്നിധ്യമായി തമിഴ് പ്രസാധകരും എത്തി. ഇന്ത്യൻ ഭാഷകളിൽ മലയാളം പുസ്തകങ്ങളാണ് ഏറ്റവും കൂടുതൽ മേളക്ക് എത്തിയിട്ടുള്ളതെങ്കിലും തമിഴ് സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് പ്രസാധകർ.

കഴിഞ്ഞ വർഷം 3 തമിഴ് പ്രസാധകർ ആണ് എത്തിയിരുന്നത്. 4 സ്റ്റാളുകളും ഉണ്ടായിരുന്നു. എന്നാൽ ഇക്കുറി 7 പ്രസാധകരുമായി 8 സ്റ്റാളുകളിലാണ് തമിഴ്‌പുസ്തകങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. നാഗർകോവിൽ ആസ്ഥാനമായ കാലച്ചുവട് പബ്ലിക്കേഷൻസും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ തമിഴ് പുസ്തകങ്ങളുമായി സാന്നിധ്യം അറിയിക്കാൻ എത്തിയിട്ടുണ്ട്. തമിഴ് സംസ്‌കാരവും സാഹിത്യവും വായനയും പ്രോത്സാഹിപ്പിക്കാൻ പുസ്തകമേള മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് കാലച്ചുവട് പബ്ലിക്കേഷൻസിലെ മൈഥിലി സുന്ദരം പറഞ്ഞു. ഇക്കുറി കൂടുതൽ വായനക്കാർ എത്തുമെന്നാണ് പ്രതീക്ഷയെന്നും മൈഥിലി സുന്ദരം പറഞ്ഞു. എല്ലാത്തരത്തിലുമുള്ള പുസ്തകങ്ങളുമായാണ് പ്രസാധകർ എത്തിയിട്ടുള്ളതെന്നും കുട്ടികൾക്കും മുതിർന്നവർക്കുമായി സാഹിത്യം, കഥകൾ, കവിതകൾ, നോവൽ തുടങ്ങി വിവിധ പുസ്തകങ്ങളും ലഭ്യമാണെന്നും മൈഥിലി പറഞ്ഞു. തമിഴ് വായനക്കരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ആളുകളിൽ വായനയോടുള്ള ഇഷ്ടം കൂടിയതായാണ് മനസ്സിൽ ആക്കാൻ സാധിക്കുന്നതിനും അവർ പറഞ്ഞു. 40 വർഷമായി ചെന്നൈയിൽ നടക്കുന്ന പുസ്‌തകമേളയിൽ ഇത് പ്രകടമാണെന്നും ദശലക്ഷക്കണക്കിന് തമിഴ് പുസ്തകങ്ങൾ ആണ് വിറ്റുപോവുന്നതെന്നും അവർ പറഞ്ഞു. തമിഴ്‌വായനക്കാരെ ഏവരെയും ഷാർജയിലേക്കും സ്വാഗതം ചെയ്യുന്നതായും ഏവർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ലഭ്യമാണെന്നും മൈഥിലി കൂട്ടിച്ചേർത്തു.

മൈഥിലി സുന്ദരം

108 രാജ്യങ്ങളിൽ നിന്ന്​ 2,033 പ്രസാധകരുടെ വിവിധ ഭാഷകളിലെ 15ലക്ഷം പുസ്തകങ്ങളാണ്​ മേളക്കെത്തിയിരിക്കുന്നത്​​. 1043 അറബ്​ പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരും ഇക്കുറി മേളക്കെത്തിയിട്ടുണ്ട്​. അന്താരാഷ്ട്ര പ്രസാധകരുടെ എണ്ണത്തിൽ ഇത്തവണ വർധനയുണ്ട്​. ഏറ്റവും കൂടുതൽ പ്രസാധകർ യു.എ.ഇയിൽ നിന്നാണ്. ദക്ഷിണ കൊറിയയാണ്​ ഇത്തവണ മേളയുടെ അഥിതി രാജ്യം.

സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആണ് മേള ഉദ്​ഘാടനം ചെയ്തത്. ഷെയ്ഖ് ​ സുൽത്താൻ കൊറിയൻ പവലിയനും സന്ദർശിച്ചു. അറബി ഭാഷയുടെ പരിണാമം വിവരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകമേളയുടെ ഉദ്​ഘാടന ചടങ്ങിൽ നടന്നു. മേളയുടെ ദിവസങ്ങളിൽ ആകെ 1,700 പരിപാടികളും വിവിധ വിഷയങ്ങളിലെ ശിൽപശാലകളും നടക്കും​. 460 സാംസ്കാരിക പരിപാടികൾ അരങ്ങേറും.​ ലോകത്തെ 69രാജ്യങ്ങളിൽ നിന്നായി 215 മുഖ്യാഥിതികളാണ്​ പുസ്തകോൽസവ വേദിയിലെത്തുക. നവംബർ 12 വരെ നീളുന്ന മേളയിൽ മലയാളത്തിൽ നിന്നടക്കം പ്രശസ്ത എഴുത്തുകാരും ജനപ്രതിനിധികളും പ്രസാധകരും പ​ങ്കെടുക്കും.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...