ഷാർജ അന്താരാഷ്ട്ര പുസ്തകോത്തവത്തിൽ സന്ദർശകർ ഏറെ എത്തുമെന്നാണ് പ്രതീക്ഷ: പ്രസാധകർ

ഓരോ വർഷവും മുൻപത്തെ വർഷത്തേക്കാൾ കൂടുതൽ പുസ്തകങ്ങൾ വിറ്റുപോവുന്ന അവസ്ഥയാണ് ഉള്ളതെന്നും ഇക്കുറിയും പുസ്തകപ്രേമികളുടെ ഒഴുക്ക് പുസ്​തക മേളയുടെ 42ാം എഡിഷനിൽ കാണാനാകുമെന്നാണ് കരുതുന്നതെന്നും പ്രസാധകർ പറയുന്നു.

ഈ വർഷം ഇന്ത്യൻ പ്രസാധകർ കൂടുതൽ എത്തിയിട്ടുണ്ടെന്നും കൂടുതൽ വായനക്കരെ പ്രതീക്ഷിക്കുന്നതായും ചിന്ത പബ്ലിക്കേഷൻ പ്രതിനിധിയും ഇടതുപക്ഷസഹയാത്രികനുമായ വാഹിദ് നാട്ടിക പറഞ്ഞു. ചിന്ത പബ്ലിക്കേഷൻ ഇക്കുറി പന്ത്രണ്ടാമത്തെ എഡിഷൻ ആന്നെന്നും ചിന്തയുടെ സ്റ്റാളുകൾ തേടി ആളുകൾ എത്തിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. “വെറുപ്പിന്റെ ശരീരശാസ്ത്രം” എന്ന പുസ്തകത്തിന് ആവശ്യക്കാർ കൂടുതൽ ആണെന്നും പലരും നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാഹിദ് നാട്ടിക പറഞ്ഞു. ചിന്തയിലേക്ക് ഏറെ പേർ പുസ്തകം അന്വേഷിച്ച് വരുന്നതായും അദ്ദേഹം പറഞ്ഞു. ഇക്കുറിയും നല്ല രീതിയിൽ പുസ്തകങ്ങൾ വിറ്റുപോവുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം മുപ്പത്തിമൂന്നോളം പുതിയ പുസ്തകങ്ങൾ വന്നിട്ടുണ്ടെന്നും കേരളത്തിലെ നവോദനചരിത്രത്തിന്റെ പുസ്തകം, പുരോഗമന സാഹിത്യ ഗ്രന്ഥങ്ങൾ, നോവലുകൾ, കവിതകൾ അങ്ങനെ എല്ലാതരം പുസ്തകങ്ങൾ ഇണ്ടെന്നും കുട്ടികൾക്ക് വേണ്ട എല്ലാ പുസ്തകങ്ങളും ലഭ്യമാണെന്നും വാഹിദ് നാട്ടിക പറഞ്ഞു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ആണ് ചിന്ത സ്റ്റാൾ ഉത്‌ഘാടനം ചെയ്തത്.

വാഹിദ് നാട്ടിക

108 രാജ്യങ്ങളിൽ നിന്ന്​ 2,033 പ്രസാധകരുടെ വിവിധ ഭാഷകളിലെ 15ലക്ഷം പുസ്തകങ്ങളാണ്​ മേളക്കെത്തിയിരിക്കുന്നത്​​. 1043 അറബ്​ പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരും ഇക്കുറി മേളക്കെത്തിയിട്ടുണ്ട്​. അന്താരാഷ്ട്ര പ്രസാധകരുടെ എണ്ണത്തിൽ ഇത്തവണ വർധനയുണ്ട്​. ഏറ്റവും കൂടുതൽ പ്രസാധകർ യു.എ.ഇയിൽ നിന്നാണ്. ദക്ഷിണ കൊറിയയാണ്​ ഇത്തവണ മേളയുടെ അഥിതി രാജ്യം.

സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആണ് മേള ഉദ്​ഘാടനം ചെയ്തത്. ഷെയ്ഖ് ​ സുൽത്താൻ കൊറിയൻ പവലിയനും സന്ദർശിച്ചു. അറബി ഭാഷയുടെ പരിണാമം വിവരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകമേളയുടെ ഉദ്​ഘാടന ചടങ്ങിൽ നടന്നു. മേളയുടെ ദിവസങ്ങളിൽ ആകെ 1,700 പരിപാടികളും വിവിധ വിഷയങ്ങളിലെ ശിൽപശാലകളും നടക്കും​. 460 സാംസ്കാരിക പരിപാടികൾ അരങ്ങേറും.​ ലോകത്തെ 69രാജ്യങ്ങളിൽ നിന്നായി 215 മുഖ്യാഥിതികളാണ്​ പുസ്തകോൽസവ വേദിയിലെത്തുക. നവംബർ 12 വരെ നീളുന്ന മേളയിൽ മലയാളത്തിൽ നിന്നടക്കം പ്രശസ്ത എഴുത്തുകാരും ജനപ്രതിനിധികളും പ്രസാധകരും പ​ങ്കെടുക്കും.

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്, അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകൾ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം നടന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ...

പാലക്കാട് ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കും എന്ന് സൂചന

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം...

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പ്രേം നസീറിന്റെ ആദ്യ...

ഗവർണർമാരെ മാറ്റാൻ സാധ്യത, അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും എന്നാണ്...

പി സരിൻ ബി ജെ പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, പാർട്ടിയിൽ ആളുള്ളതിനാൽ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന്...

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം...

ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം എന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും സരിൻ പറഞ്ഞു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക്...

എഡിഎം നവീൻ ബാബുവിന്‍റെ മരണം, പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യ എത്തിയിരുന്നു. ദിവ്യയെ കേസിൽ...