ഹോളിവുഡിനെ 118 ദിവസം സ്തംഭിപ്പിച്ച സമരം അവസാനിച്ചു

ഹോളിവുഡിനെ സ്തംഭിപ്പിച്ച സ്ക്രീൻ ആക്ടേഴ്സ് ​ഗിൽഡ്- അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്സ് (സാ​ഗ് ആഫ്ട്ര) സമരം അവസാനിച്ചു. 118 ദിവസം നീണ്ട പ്രതിഷേധ പരിപാടികൾക്കൊടുവിൽ പ്രമുഖ നിർമാണ സ്റ്റുഡിയോകളുമായി സാ​ഗ്-ആഫ്ട്ര പുതിയ കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണ് സമരം അവസാനിച്ചത്. വാൾട്ട് ഡിസ്നി, നെറ്റ്ഫ്ളിക്സ് മുതലായ കമ്പനികളെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് (എ.എം.പി.ടി.പി)യുമായാണ് സാ​ഗ് -ആഫ്ട്ര പ്രാഥമിക കരാറിൽ ഒപ്പുവെച്ചത്. ബുധനാഴ്ച സാ​ഗ്-ആഫ്ട്ര ടി.വി തിയേട്രിക്കൽ കമ്മിറ്റി ഐകകണ്ഠ്യേന വോട്ട് ചെയ്താണ് സ്റ്റുഡിയോകളുമായുള്ള പുതിയ കരാറിന് അനുമതി നൽകിയത്. മൂന്നുവർഷത്തേക്കാണ് കരാർ. വ്യാഴാഴ്ച പുലർച്ചെ 12.1 ഓടുകൂടിയാണ് സമരം അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച യൂണിയൻ നാഷണൽ ബോർഡിനുമുന്നിൽ കരാർ അം​ഗീകാരം ലഭിക്കുന്നതിനായെത്തും. 1 ബില്ല്യൺ ഡോളറാണ് ഉടമ്പടിയുടെ മൂല്യമെന്ന് യൂണിയൻ അംഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. ഇതിൽ ശമ്പള വർദ്ധനവ്, സ്ട്രീമിംഗ് പങ്കാളിത്ത ബോണസ്, എഐ സംബന്ധിച്ച നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആരോഗ്യ, പെൻഷൻ ഫണ്ടുകളുടെ ഉയർന്ന പരിധി, പശ്ചാത്തല പ്രകടനം നടത്തുന്നവർക്കുള്ള നഷ്ടപരിഹാരം, വിവിധ സമൂഹങ്ങളെ സംരക്ഷിക്കുന്ന നിർണായക കരാർ വ്യവസ്ഥകൾ എന്നിവയും താൽക്കാലിക ഇടപാടിൽ ഉൾപ്പെടുന്നു.

നിരവധി വൻകിട ചിത്രങ്ങളുടേയും പരമ്പരകളുടേയും ചിത്രീകരണമാണ് സമരംകാരണം വഴിമുട്ടിയത്. 1960 ല്‍ നടനും പിന്നീട് പ്രസിഡന്‍റുമായ റൊണാൾഡ് റീഗൻ നേതൃത്വം നല്‍കിയ ഹോളിവുഡ് സമരത്തിന് ശേഷം ഹോളിവുഡില്‍‌ എഴുത്തുകാരുടെയും അഭിനേതാക്കളുടെയും യൂണിയനുകളും ഒരേസമയം പണിമുടക്കുന്നത് ഇതാദ്യമാണ്. ഹോളിവുഡിനെ സ്തംഭിപ്പിച്ചുകൊണ്ടാണ് നടീനടന്മാരുടെ സംഘടനയായ ദ സ്ക്രീൻ ആക്ടേഴ്സ് ​ഗിൽഡ് സമരം ആരംഭിച്ചത്. പ്രധാന ഹോളിവുഡ് നിർമാതാക്കളായ വാൾട്ട് ഡിസ്‌നി, നെറ്റ്ഫ്ളിക്സ്, പാരമൗണ്ട് എന്നിവയെ പ്രതിനിധാനംചെയ്യുന്ന ‘അലയൻസ് ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സു’മായി ‘ദ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്’ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയായിരുന്നു സമരം തുടങ്ങിയത്

ടോം ക്രൂസ്, ആൻജലീന ജോളി, ജോണി ഡെപ്പ് തുടങ്ങിയ അഭിനയരംഗത്തെ മുൻനിരക്കാർ അടക്കമുള്ള 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയാണ് ആക്ടേഴ്സ് ​ഗിൽഡ്. ഇവരുടെ സമരത്തിന് മാസങ്ങൾക്ക് മുമ്പേ തന്നെ എഴുത്തുകാരുടെ സംഘടന സമരരം​ഗത്തുണ്ടായിരുന്നു. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽഭീഷണി എന്നീ വിഷയങ്ങളിൽ പരിഹാരംവേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. കഴിഞ്ഞ 63 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ പണിമുടക്കായിരുന്നു ഇത്.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...