മലയാളി വ്യവസായി ആർ.ഹരികുമാറിൻ്റെ ആത്മകഥ “ഹരികഥ” പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ദുബായിലെ മലയാളി വ്യവസായി ആർ.ഹരികുമാറിൻ്റെ ഹരികഥ എന്ന ആത്മകഥ പ്രകാശനം ചെയ്തു. സംവിധായകൻ കമൽ നടൻ സൈജു കുറുപ്പിന് കോപ്പി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്

മലയാളത്തിലടക്കം ഇന്ത്യൻ ഭാഷകളിലെ സിനിമകളിൽ പണക്കാരും വ്യവസായികളുമായ കഥാപാത്രങ്ങളെല്ലാം പൊതുവേ വില്ലന്മാരായിരിക്കുമെന്നും ഇങ്ങനെ ചിത്രീകരിക്കുന്നത് പാപവും പാതകവുമാണെന്നും ചലച്ചിത്ര സംവിധായകൻ കമൽ പറഞ്ഞു. വ്യവസായി ആർ.ഹരികുമാറിൻ്റെ ആത്മകഥയായ ഹരികഥ–ലോഹം കൊണ്ട് ലോകം നിർമിച്ച കഥയുടെ പ്രകാശനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ നിന്നായിരിക്കാം ഇത്തരമൊരു രീതി വന്നിരിക്കുക. എന്നാൽ ഞാൻ പരിചയപ്പെട്ട സമ്പന്നരിൽ പ്രത്യേകിച്ച് ഗൾഫിലുള്ള വ്യവസായികളെല്ലാവരും വളരെ നല്ല മനുഷ്യസ്നേഹിയും എല്ലാവരുമായും സൗഹൃദം സ്ഥാപിക്കുന്നവരുമാണെന്നും കമൽ പറഞ്ഞു.

ചടങ്ങിൽ കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ പുസ്തകം പരിചയപ്പെടുത്തി. ബിസിനസിൽ വിജയിച്ച എല്ലാവരും പുസ്തകമെഴുതാറില്ലെന്നും അങ്ങനെ എഴുതിയാൽ എല്ലാം സത്യസന്ധമായിക്കൊള്ളണമെന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുസ്തകമെഴുതണമെന്ന് തോന്നുന്ന ചില വിജയിച്ച വ്യക്തിത്വങ്ങളുണ്ട്. തൻ്റെ ജീവിതം സത്യസന്ധതകൊണ്ടും കഠിനാധ്വാനം കൊണ്ടും കെട്ടിപ്പടുത്തതാണെന്ന ഉറച്ച വിശ്വാസമാണ് അത്തരക്കാർക്ക് ആത്മകഥ എഴുതാൻ പ്രേരണയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. .

വളരെ ഉയർന്ന നിലയിൽ നിൽക്കുമ്പോഴും സമൂഹത്തിലെ താഴേത്തട്ടിലുള്ള മനുഷ്യരുമായി സൗഹ‍‍‍ൃദത്തിലാകാനും അവരെ ചേർത്തു നിർത്താനും സന്മനസ്സ് കാണിക്കുന്ന വ്യക്തിയാണ് ആർ.ഹരികുമാറെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുബായ് ഇൻവെസ്റ്റ് പാർക്ക് (ഡി െഎപി) ദുബായ് ഇൻവെസ്റ്റ്മെൻ്റ് റിയൽ എസ്റ്റേറ്റ് ജനറൽ മാനേജർ ഉബൈദ് മുഹമ്മദ് അൽ സലാമി, അഡ്വ.രാജൻപിള്ള, ആർ.ചന്ദ്രശേഖരൻ, അഡ‍്വ.വൈ.എ.റഹീം ഹരികുമാറിൻ്റെ ഭാര്യ കലാ ഹരികുമാർ, മക്കളായ ഡോ.ലക്ഷ്മി ഹരികുമാർ, ഡോ.സൗമ്യ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...